ആറാം ഗിന്നസ് റെക്കോഡുമായി സൈതലവി
text_fieldsആനക്കര: ഗിന്നസിെൻറ തോഴൻ ആനക്കര കല്ലുമുറിക്കല്‍ സെയ്തലവിക്ക് വീണ്ടും റെക്കോഡ്. ഇതിനകം അഞ്ച് ഗിന്നസ് റെക്കോഡുകൾക്ക് ഉടമയായ സെയ്തലവി വീണ്ടും ഗിന്നസ് റെക്കോഡിന് ഒരുങ്ങി.
36 പൈൻ ബോർഡുകൾ 30 സെക്കൻഡ് കൊണ്ട് തകർത്താണ് പുതിയ ഗിന്നസ് റെക്കോഡിന് അർഹനായത്. കുമ്പിടി എസ്.ബി.ഐക്ക് സമീപം നടന്ന പരിപാടിയിലാണ് ഒരിഞ്ച് കനവും 11 ഇഞ്ച് നിളവും 10 ഇഞ്ച് വീതിയുമുള്ള പൈൻ ബോർഡുകൾ ഇദ്ദേഹം കാലുകൊണ്ട് തകർത്തത്.
ഗിന്നസ് ഭാരവാഹികൾ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിപാടി. മോസ്റ്റ് ലെയേഡ് ബെഡ് ഓഫ് നയിൽസ് മോസ്റ്റ് വാട്ടർ മെലൺ ചോപ്പ്ഡ് ഓൺ ദ സ്റ്റൊമക്, മോസ്റ്റ് നെയിൽസ് ഹാമേർഡ് വിത്ത് ദി ഹെഡ്, മോസ്റ്റ് പൈനാപ്പിൾസ് ചോപ്പ്ഡ് തുടങ്ങിയവയാണ് ഇതിനകം സെയ്തലവി തിരുത്തിയ ഗിന്നസ് റെക്കോഡുകൾ. ആയോധന കലയിൽ ഡോക്ടറേറ്റിന് അർഹനായ സെയ്തലവി നിരവധി എഷ്യൻ, മിഡിൽ ഈസ്റ്റ് അവാർഡുകളും നേടിയിട്ടുണ്ട്.
കുമ്പിടിയിൽ നടന്ന പരിപാടിയിൽ ആനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം കെ.പി. മുഹമ്മദ്, ഔദ്യോഗിക പ്രതിനിധികളായി എം.പി. സതീഷ്, ഗഫൂർ, റഫീക്ക് കുമ്പിടി, കെ. നാരായണൻ, സി.ടി. സെയ്തലവി, കെ.ആര്. ഗുരുക്കള്‍, എം.സി. മനോജ്, സിഫു എം. മണി, കെ.പി. കമാൽ പട്ടാമ്പി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.