'അവസാന നാളുകളിൽ എല്ലാ വരികൾക്കും വേദനയുടെ രുചിയുണ്ടായിരുന്നു'; മകളുടെ കുറിപ്പുകൾ ഷാഫിക്ക് പുസ്തകമാക്കണം
text_fieldsആനക്കര: മകളുടെ അന്ത്യാഭിലാഷം സഫലമാക്കാന്‍ കരളലിയിക്കുന്ന നൊമ്പരമായി പിതാവിെൻറ ഫേസ്ബുക്ക് പോസ്റ്റ്. ആനക്കര നയ്യൂര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ ഷാഫിയാണ് അകാലത്തില്‍ വിധി തട്ടിയെടുത്ത മകളുടെ വേദന പങ്കുെവച്ചത്.
കഴിഞ്ഞ ഒന്നരവര്‍ഷം രോഗത്തോട് മല്ലടിക്കുന്നതിനിടെ മകള്‍ എഴുതിയ കുറിപ്പടികളെ കുറിച്ചാണ് പിതാവിെൻറ വേവലാതി. എന്തുകൊണ്ടും ഇവ അര്‍ഥവർത്തായവയാണ് എന്ന് സഹപാഠികളും അധ്യാപകരും കൈയൊപ്പ് ചാര്‍ത്തിയതോടെയാണ് ഇവ പുസ്തകമാക്കണമെന്ന മോഹം ഉദിച്ചത്. എന്നാല്‍, അത് യാഥാർഥ്യമാകും മുേമ്പ അവള്‍ യാത്രയായി.
അവളുടെ വേര്‍പാടിനെക്കുറിച്ചുള്ള പോസ്റ്റ് ഇങ്ങനെ:
'ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കി ഞങ്ങളുടെ പൊന്നുമോൾ യാത്രയായി. കഴിഞ്ഞ 18 മാസങ്ങൾ കീമോയോട് എല്ലാവിധ ആത്മവിശ്വാസത്തോടും കൂടി പൊരുതി. തോറ്റുകൊടുക്കാൻ അവൾ തയാറല്ലായിരുന്നു. അവൾക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ടീച്ചറാവണം എന്ന് എപ്പോഴും പറയും.
കാരണം കുട്ടികളെ വളരെ ഏറെ ഇഷ്ടമാണ്. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു. ചികിത്സയുടെ ഇടവേളകളിൽ കൊച്ചുകൊച്ചു കഥകളും കവിതകളും എഴുതിക്കൂട്ടി. കൂട്ടുകാർക്കും ടീച്ചർമാർക്കും അയച്ച് കൊടുത്തു. പ്രശംസകൾ ലഭിച്ചപ്പോൾ അവൾ വീണ്ടും വീണ്ടും എഴുതി. അവസാന നാളുകളിൽ എല്ലാ വരികൾക്കും വേദനയുടെ രുചിയുണ്ടായിരുന്നു. അവസാനമായി ഒരു വരി അവൾ കുറിച്ചിരുന്നു, ഇതെല്ലാം കൂടി ഒരു പുസ്തമാക്കണമെന്ന്'...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.