തളര്‍ത്താനാവില്ല, ഷാജിറയുടെ എഴുത്തിനെ
text_fieldsആനക്കര: ശാരീരിക പരിമിതികളെയും മനസ്സിന്റെ ഏകാന്തതകളേയും മറിക്കടക്കാനുളള അതിജീവന തന്ത്രമാണ് ഷാജിറക്ക് എഴുത്ത്. ഏകാന്തതയുടെ ചട്ടകൂടില്നിന്ന് മോഹങ്ങള്‍ എഴുത്തിലൂടെ പുറത്തേക്ക് വരുകയാണ്.
അരയ്ക്കു കീഴെ തളര്‍ന്ന ഷാജിറക്ക് വീല്‍ച്ചെയറാണ് ആശ്രയം. വിധി തനിക്ക് നല്കിയ പരിമിതികളെല്ലാം സര്‍ഗാത്മകതയുടെ വിശിഷ്ടശേഷികള് കൊണ്ട് മറികടക്കുകയാണ് ഇൗ 21കാരി. ഷാജിറ മേലേഴിയത്ത് എഴുതിയ 'പറഞ്ഞു തീരാത്ത വിശേഷങ്ങള്‍' എന്ന ഓർമകുറിപ്പുകളുടെ പ്രകാശനം മേലേഴിയം ജിഎല്‍.പി സ്കൂളില്‍ എഴുത്തുകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്, ഷാജിറയുടെ പിതാവ് ഹൈദറിന് നല്കി പ്രകാശനം ചെയ്തു.
ഷാജിറയുടെ കഥകളും കവിതകളും ഓർമക്കുറിപ്പുകളുമാണ് പുസ്തകത്തിലുള്ളത്. വാര്‍ഡ് അംഗം പി.കെ. ബാലചന്ദ്രന് അധ്യക്ഷതവഹിച്ചു. ദീപ ആനക്കര, നിസരി മേനോന് എന്നിവര്‍ കവിത ആലപിച്ചു. എന്‍.പി. മുരളികൃഷ്ണന്, മഞ്ജീരത്ത് അപ്പു, ജയേന്ദ്രന്‍ മേലേഴിയം, മുരളികണ്ണന്, പ്രിയ ജി. വാര്യര്‍, ആലിഫ്ഷ, വിനീഷ് വളാഞ്ചേരി, പ്രദീപ്, ഭരതന്, ഷജില്‍ പാലത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ഭാരത് കലാ കായിക സാംസ്കാരിക സമിതിയാണ് പരിപാടി സംഘടിപ്പിച്ചത്.
മേലേഴിയം കല്ലുമുറിക്കല്‍ ഹൈദര്‍-ഫാത്തിമ ദമ്പതികളുടെ മൂത്ത മകളാണ് ഷാജിറ. ആനക്കര ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ ശേഷം ആനക്കര എ.ഡബ്ല്യു.എച്ച് കോളജില്‍ നിന്ന് ബി.കോം പാസായി. ഇപ്പോള്‍ പി.എസ്.സി പരിശീലനത്തിലാണ്. സഹോദരങ്ങൾ: റബീഹ്, ഷാഹിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.