മഹ്റായി പത്ത് സെൻറ് നൽകി വേറിെട്ടാരു വിവാഹം
text_fieldsആനക്കര: മഹ്റായി (വിവാഹമൂല്യം) പത്ത് സെൻറ് സ്ഥലം നൽകി ഇവിടെയൊരു വേറിട്ട വിവാഹം. തൃത്താല പടിഞ്ഞാറങ്ങാടിയിലെ ഹിഷാമാണ് മഹറായി വധുവിന് പത്ത് സെൻറ് നീക്കി െവച്ചത്.
കൂനമ്മൂച്ചി തെക്കേക്കര അബ്ദുൽ ഖാദറിെൻറ മകൻ ഹിഷാമും പൊന്നാനി മാറഞ്ചേരി പണ്ടത്ത് മണ്ണാറപ്പാട്ട് അബ്ദുറഹ്മാെൻറ മകൾ ഹസ്ന ജെബിനും തമ്മിലുള്ള വിവാഹം കോവിഡ് പ്രോട്ടോകോളനുസരിച്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
സ്ഥലത്തിെൻറ രേഖ സംബന്ധിച്ച, 500 രൂപയുടെ മുദ്രപേപ്പറിലുള്ള സാക്ഷ്യപത്രമാണ് വരൻ നിക്കാഹ് ചടങ്ങിൽ ഹാജരാക്കിയത്. ബി.ടെക് ബിരുദധാരികളാണ് നവദമ്പതികൾ. ഹിഷാം ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.