മോഷണം തുടർക്കഥ: തുമ്പില്ലാതെ പൊലീസ്
text_fieldsആനക്കര: മോഷണം തുടര്‍ക്കഥയാവുമ്പോള്‍ തുമ്പില്ലാതെ പൊലീസ്. 2019 മേയ് 24ന് തൃത്താല സ്റ്റേഷൻപരിധിയിലെ ആനക്കരയില്‍ രണ്ട് വീടുകളില്‍ നടന്ന മോഷണത്തില്‍ 25 പവെൻറ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയും നഷ്ടപ്പെട്ടിരുന്നു.
വര്‍ഷം കഴിഞ്ഞിട്ടും തുമ്പൊന്നും കിട്ടിയില്ല. ആനക്കര സെൻററില്‍ കുമ്പിടി റോഡില്‍ വലിയപീടിയേക്കല്‍ (പുല്ലാര) പരേതനായ അബ് ദുൽ ഹമീദ് ഹാജിയുടെ വീടിനു മുന്നിലെ വാതില്‍ കുത്തിപ്പൊളിച്ച് അലമാരയില്‍ സൂക്ഷിച്ച 25 പവെൻറ സ്വർണാഭരണങ്ങളും മൂന്ന് ലക്ഷം രൂപയുമാണ് മോഷണം പോയത്.
ഇതേദിവസം തന്നെ ആനക്കര സെൻററില്‍ നിന്ന് നീലിയാട് റോഡില്‍ ആന്തുരവളപ്പില് നാസറിെൻറ വീട്ടിലും മോഷണം നടന്നിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ഇതിന് ശേഷം ആനക്കര മേഖലയില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍, വീടുകള്‍ ഉള്‍പ്പെടെ കുത്തി തുറന്ന് മോഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസിന് ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
പടിഞ്ഞാറങ്ങാടി ഭാഗത്ത് അടച്ചിട്ട വീട്ടില്‍ മോഷണം നടത്തി സ്വർണവും പണവും കൈക്കലാക്കിയിരുന്നു. ഇതിനിടെയാണ് ജില്ല അതിര്‍ത്തി പ്രദേശത്തെ ചേകനൂരില്‍ വന്‍ മോഷണം നടക്കുന്നത്. അടച്ചിട്ട വീട്ടില്‍നിന്ന് 125 പവന് സ്വർണവും 65,000 രൂപയും മോഷണം പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.