നമസ്കരിക്കാൻ എത്തുന്നവർക്ക് ജൈവപച്ചക്കറി
text_fieldsആനക്കര: ജുമാമസ്ജിദിൽ നമസ്കരിക്കാൻ എത്തുന്നവർക്ക് വീട്ടിലേക്ക് ജൈവപച്ചക്കറിയുമായി മടങ്ങാം. ആനക്കര കൃഷിഭവൻ കേരളത്തിനു നൽകിയ പുതിയ ഒരു ആശയമായിരുന്നു ദേവാലയങ്ങളിലെ തരിശുഭൂമികളിലെ കൃഷി. ആനക്കര കൃഷിഭവൻ കുമ്പിടി ജുമാ മസ്ജിദ്, കെ.സി പള്ളി, തൊട്ടഴിയം പള്ളിയിലെയും തരിശുഭൂമി വിനിയോഗിച്ചു.
ഇപ്പോൾ വെണ്ട, വഴുതന, മത്തൻ, വെള്ളരി, ചുരക്ക എന്നിവ വിളഞ്ഞു നിൽക്കുന്നത് നമസ്കരിക്കാൻ പള്ളിയിൽ എത്തുന്നവർക്ക് കണ്ണിന് കുളിരും മനസ്സിന് സംതൃപ്തിയും നൽകുന്ന കാഴ്ചയാണ്. പള്ളി അങ്കണത്തെ മനോഹരമാക്കി മാറ്റുകയും ചെയ്യുന്നു. പള്ളിയിൽ താമസിച്ചു മത പഠനം നടത്തുന്ന കുട്ടികൾക്ക് ഭക്ഷണമായി വിഷരഹിതമായ പച്ചക്കറി ഉപയോഗിക്കുന്നു.
പള്ളിയിൽ എത്തുന്നവർക്ക് ആവശ്യാനുസരണം വിൽപനയും നടത്തുന്നുണ്ട്. ഉമ്മത്തൂരിൽ ഉള്ള സൈനുദ്ധീൻ എന്ന കർഷകനാണ് കൃഷിയുടെ മേൽനോട്ടം.പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നടന്നത്. കേരള സർക്കാറിന്റെ സുഭിക്ഷ കേരളം തരിശ് പച്ചക്കറി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ഏക്കർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തിയിരുന്നു.
കൃഷി വിജയകരമായപ്പോൾ പിന്നീട് ഹൈടെക് കൃഷിലേക്ക് മാറി. പ്ലാസ്റ്റിക് മൾച്ചിങ് ഫെർട്ടിഗേഷൻ രീതി ഉപയോഗിച്ച് ക്ഷേത്രാങ്കണം കൂടുതൽ സ്ഥലം പച്ചക്കറി കൃഷി യോഗ്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.