അങ്ങനെയൊരു അവധിക്കാലവും കഴിഞ്ഞു....
text_fieldsആനക്കര: നീണ്ട രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വ്യാഴാഴ്ച കുരുന്നുകള്‍ വിദ്യാലയത്തിലെത്തുമ്പോള്‍ പരസ്പരം പങ്കുവക്കാനുള്ളത് അവധിക്കാല വിശേഷങ്ങള്‍. ഒരിടവേളക്ക് ശേഷം പ്രകൃതിയോടിണങ്ങിയുള്ള പഴയകാലസൗഹൃദങ്ങള് അപ്രത്യക്ഷമായെങ്കിലും വിരുന്നുപോക്കും പാടത്തും പമ്പിലും ഒത്തൊരുമിച്ചുള്ള കളിയും മറ്റും അല്പമെങ്കിലും ശേഷിക്കുന്നുണ്ട്. അവധിക്കാലങ്ങളില്‍ ബന്ധുവീടുകളില്‍ വിരുന്നുപോക്കായിരുന്നു പ്രധാനമെങ്കില്‍ ഇപ്പോള്‍ വിനോദയാത്രകളിലാണ് ആനന്ദം.
അതിനിടെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിവാഹങ്ങളിലും പങ്കുചേരും. എന്നാല്‍ പണ്ട് അയല്പക്കത്തെ കൂട്ടുകാരെല്ലാം ഒത്തുകൂടി മണ്ണപ്പം ചുട്ടും കുറ്റിയും കോലും കളിച്ചും ചട്ടിപന്തും ഏറുപന്തും കാല്പന്ത് കളിയും ഒക്കെയായി ദിനങ്ങള്‍ പോയതറിയാതെ അവധിക്കാലത്തിന്റെ അനുഭൂതി നുകരുമായിരുന്നു. ഇന്നിപ്പോൾ സൗഹൃദങ്ങൾക്ക് പകരം മൊബൈൽ കളികളായി പ്രിയം. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ഒഴിഞ്ഞവയലുകളിലും കുന്നിന്പരപ്പിലും പന്തുകളിയും ക്രിക്കറ്റുമൊക്കെ നടക്കുന്നുണ്ട്. പാടത്തോട് ചേര്‍ന്ന പടിപ്പുരകളില്‍ വൈകുന്നേരങ്ങളില്‍ സൗഹൃദം പങ്കുവക്കുന്നതും നല്ല കാഴ്ചയായിരുന്നു. പഴയകാല പടിപ്പുരകള്ക്കുപകരം പുതുമോടിയിലും ഇപ്പോള്‍ പടിപ്പുരകള്‍ നിര്‍മിച്ച് തനിമ നിലനിര്ത്തിവരുന്നതും കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.