പലകപ്പാണ്ടി കനാൽ അക്വഡക്റ്റ് ഉയരം കൂട്ടും –മന്ത്രി
text_fieldsമുതലമട: പലകപ്പാണ്ടി കനാൽ അക്വഡക്റ്റിെൻറ ഉയരം വർധിപ്പിച്ച് പരമാവധി വെള്ളം ചുള്ളിയാർ ഡാമിൽ എത്തിക്കുമെന്ന് ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി. ചുള്ളിയാർ, മീങ്കര ഡാമുകൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ചുള്ളിയാർ ഡാം, പലകപ്പാണ്ടി നീരൊഴുക്ക്, മീങ്കര-ചുള്ളിയാർ ലിങ്ക് കനാൽ എന്നിവിടങ്ങൾ സന്ദർശിച്ച മന്ത്രി കമ്പാലത്തറയിൽനിന്ന് മീങ്കര ഡാമിലേക്ക് കൂടുതൽ വെള്ളം തുറന്നുവിടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡാമിെൻറ ചളി-മണ്ണ് എന്നിവ എടുക്കുന്ന നടപടി ഉടൻ പൂർത്തീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും.
കിഴക്കൻ മേഖലയുടെ കാർഷികവും കുടിവെള്ള പ്രശ്ന പരിഹാര പദ്ധതിയായ സീതാർകുണ്ട് ഡൈവേർഷൻ പദ്ധതി വേഗത്തിലും നടപ്പാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.