അരിക്കൊമ്പൻ: ഹർത്താൽ പൂർണം
text_fieldsകൊല്ലങ്കോട്: അരിക്കൊമ്പൻ വിഷയത്തിൽ സർവകക്ഷി സമരസമിതിയുടെ ഹർത്താൽ പൂർണം. മുതലമട ഗ്രാമപഞ്ചായത്തിലാണ് 12 മണിക്കൂർ ഹർത്താൽ പൂർണമായി നടന്നത്. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട നിലയിലായിരുന്നു. അന്തർ സംസ്ഥാന വാഹനങ്ങൾ സർവിസ് നടത്തി. ഓട്ടോ, ടാക്സി എന്നിവ പൂർണമായി സർവിസ് നിർത്തിവെച്ചു. കോൺഗ്രസ്, സി.പി.ഐ, ബി.ജെ.പി, ജനതാദൾ, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളാണ് സർവകക്ഷി സമരസമിതിയിലുള്ളത്. സി.പി.എം വിട്ടുനൽക്കുകയാണ്. ഹർത്താലിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് ശേഷം ചേർന്ന പൊതുയോഗത്തിൽ സമരസമിതി കൺവീനർ ആർ. ചന്ദ്രൻ ആനമാറി അധ്യക്ഷത വഹിച്ചു. ചെയർമാൻ പി. മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് പി. കൽപന ദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ, മോഹനൻ, വിൻസെന്റ്, വി.പി. നിജാമുദ്ദീൻ, സജേഷ് ചന്ദ്രൻ, എം.കെ. ദണ്ഡപാണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.