അരിക്കൊമ്പൻ: സമരം ശക്തമാകുന്നു
text_fieldsപറമ്പിക്കുളം: അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സമരത്തിന്റെ പേരിൽ അനിഷ്ടം സംഭവിക്കാരിക്കാൻ പൊലീസ് ജാഗ്രത ശക്തമാക്കി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത ആക്ഷൻ കമിറ്റിയും മുതലമട പഞ്ചായത്തിലെ സർവകക്ഷി കമിറ്റിയും സമരവുമായി മുന്നോട്ടു പോകുന്നതിനിടെ ഇതിലൊന്നും ഉൾപെടാത്ത ബാഹ്യശക്തികളുടെ ഇടപെടൽ ഊരുകളിൽ ഉണ്ടാവാതിരിക്കാനാണ് വിവിധ വകുപ്പുകൾ ജാഗ്രത പാലിക്കുന്നത്.
കൃത്യമായ രേഖകളില്ലാതെ ഊരുകളിൽ പ്രവേശനം വിലക്കി. കൂടാതെ സേത്തു മട, ആനപ്പാടി, പറമ്പിക്കുളം ജ്ങ്ഷൻ എന്നിവിടങ്ങളിലും നിരീക്ഷണമുണ്ട്. അപരിചിതർ പറമ്പിക്കുളത്ത് ബസിൽനിന്ന് ഇറങ്ങുന്നവരെയും നിരീക്ഷിക്കുന്നുണ്ട്. പറമ്പിക്കുളത്ത് അരിക്കൊമ്പനെ വിടുന്നതിനെതിരെ ശക്തമായ സമരങ്ങൾ നടക്കുന്നതിനാൽ പൊലീസ്, വനം വകുപ്പ് ജാഗ്രതയിലാണ്.
സർവകക്ഷി ആക്ഷൻ കമ്മിറ്റി മാർച്ച് ഇന്ന്
അരിക്കൊമ്പനെ എത്തിക്കുന്നതിനെതിരെ മുതലമട പഞ്ചായത്തിൽ രൂപവത്കരിച്ച സർവകക്ഷി ആക്ഷൻ കമിറ്റിയുടെ ഡപ്യുട്ടി ഡയറക്ടർ ഓഫിസ് മാർച്ച് ഇന്ന്. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടു ക്കും. ഡപ്യുട്ടി ഡയറക്ടർ ഓഫിസിലേക്ക് ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സമരമാണിത്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഡപ്യുട്ടി ഡയറക്ടർ ഓഫിസ് ഉപരോധസമരം നടത്തിയിരുന്നു.
ആറ് ഊരുകളിൽ ഊരുക്കൂട്ടം ചേർന്നു
ആറ് ഊരുകളിൽ ഊരുക്കൂട്ടം ചേർന്ന് അരിക്കൊമ്പനെ വിടുന്നതിനെതിരെ തീരുമാനമെടുത്തു. പൂപ്പാറ, അഞ്ചാംകടവ്, കുരിയാർകുറ്റി, എർത്ത് ഡാം, ചുങ്കം എന്നീ കോളനികളിലാണ് ഊരുമൂപ്പൻമാരുടെ നേതൃത്വത്തിൽ ഊരുക്കൂട്ടം ചേർന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ പ്രമേയം പാസാക്കിയത്. തേക്കടി മേഖലയിലെ കോളനികളിൽ ഉടൻ ഊരുകൂട്ടം ചേർന്ന് തീരുമാനമെടുക്കും. പഞ്ചായത്ത് ഹൈക്കോടതിയിൽ റിവ്യു പെറ്റിഷൻ ഫയൽ ചെയ്യുമ്പോൾ ഊരുക്കൂ ട്ടങ്ങളുടെ തീരുമാനങ്ങ ളും ഉൾപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. കൽപനാദേവി പറഞ്ഞു.
പഞ്ചായത്ത് വാഹനം കടത്തിവിടാത്തതിനെതിരെ പ്രതിഷേധം
പെരിയ ചോലവഴി തേക്കടിയിലേക്ക് പഞ്ചായത്ത് വാഹനം കടത്തിവിടാത്തതിനെതിരെ പ്രതിഷേധം. മൂന്നു ദിവസമായി പറമ്പിക്കുളത്തെ കോളനികളിൽ സന്ദർശിച്ചു വരുന്ന പഞ്ചായത്ത് പ്രസിഡന്റ് പി. കൽപന ദേവി, വൈസ് പ്രസിഡന്റ് താജുദ്ദീൻ, സ്ഥിരം സമിതി അംഗങ്ങൾ ഉൾപ്പെടുന്ന സംഘത്തെയാണ് പെരിയ ചോലവഴി തേക്കടിയിലേക്ക് കടക്കാൻ വനം വകുപ്പ് അനുവാദം നിഷേധിച്ചത്. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ഉള്ളതിനാലാണ് യാത്ര തടയുന്നതെന്ന് അധികൃതർ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഡപ്യൂട്ടി ഡയറക്ടർക്ക് രേഖാമൂലം പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.