Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല കവരുന്ന പ്രതി പിടിയിൽ

text_fields
bookmark_border
arrest for chain snatching
cancel
camera_alt

പ്ര​തി അ​ബ്​​ദു​ൽ സ​മ​ദി​നെ പെ​രു​വെ​മ്പി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

പു​തു​ന​ഗ​രം: വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ്ര​തി അ​ബ്​​ദു​ൽ സ​മ​ദി​നെ പു​തു​ന​ഗ​രം പൊ​ലീ​സാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പെ​രു​വ​മ്പ് വെ​ട്ടു​കാ​ടി​ൽ ദേ​വ​കി​യു​ടെ (68) മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു.

ദേ​വ​കി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. നേ​ര​ത്തേ എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ സ​മാ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സ്ഥി​ര​മാ​യി താ​മ​സ സ്ഥ​ലം ഇ​ല്ലാ​ത്ത, മൊ​ബൈ​ൽ​ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​ത്ത പ്ര​തി​ക്ക് കാ​ര്യ​മാ​യ സു​ഹൃ​ത്തു​ക്ക​ൾ ഇ​ല്ലാ​ത്ത​തും പൊ​ലീ​സി​ന് അ​ന്വേ​ഷ​ണം ശ്ര​മ​ക​ര​മാ​ക്കി.

അ​ന്വേ​ഷ​ണ​ത്തി​ന് പു​തു​ന​ഗ​രം ഇ​ൻ​സ്പെ​ക്ട​ർ ആ​ദം​ഖാ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്, പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​യ ശാ​ര​ദ, രാ​മ​ൻ, സ​ന്തോ​ഷ്‌, ദി​ലീ​പ്, പ്രേം​ജി​ത്, രാ​മ​ദാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chain snatchingputhunagaram
News Summary - arrested for chain snatching
Next Story