കൃത്രിമ നിറം; ശർക്കരയെ ശ്രദ്ധിക്കണം
text_fieldsപാലക്കാട്: വിപണിയിൽ കൃത്രിമ നിറം ചേർത്ത ശർക്കര വ്യാപകം. ഒാണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ നിറം ചേർത്തതായി സംശയിക്കുന്ന ശർക്കര (വെല്ലം) പിടിച്ചെടുത്തു.
കടുംമഞ്ഞയും കടുംചുവപ്പും നിറമുള്ള ശർക്കര അപകടകരമാണ്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ അടങ്ങിയതാണ് കൃത്രിമ നിറങ്ങളിൽ പലതും.
ശർക്കരയിൽ സിന്തറ്റിക് നിറം േചർക്കാൻ അനുവാദമില്ല. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ജയിൽ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്.
ടാർടാറസിൻ, സൺ സെറ്റ് യെല്ലോ, കാർമോയിസിൻ, ബ്രില്യൻറ് ബ്ലൂ, റോഡമിൻ ബി, സുഡാൻ റെഡ് തുടങ്ങിയ കൃത്രിമ നിറങ്ങൾ ശർക്കരയിൽ ചേർക്കുന്നുണ്ട്. തമിഴ്നാട്ടിൽനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും ശർക്കര വരുന്നത്.
ലെഡു, ജിലേബി എന്നിവയിൽ നിയന്ത്രിത അളവിൽ ചേർക്കാൻ അനുവാദമുള്ള നിറങ്ങളാണ് ശർക്കരയിൽ ചേർക്കുന്നത്.
ചകിരി നിർമിത ചവിട്ടിക്കും മറ്റും നിറം നൽകാൻ ഉപയോഗിക്കുന്നതാണ് റോഡമിൻ ബി. കടുംചുവപ്പ് നിറംകിട്ടാൻ ഇതും ശർക്കരയിൽ ചേർക്കുന്നതായി മുൻ വർഷങ്ങളിൽ കണ്ടിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.