എ.ടി.എം മെഷീന് തീവെച്ച സംഭവം: മനോരോഗിയായ യുവാവിനെ ചികിത്സക്കയച്ചു
text_fieldsതച്ചമ്പാറ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) എ.ടി.എം മെഷീന് തീവെച്ചത് മനോരോഗിയായ യുവാവെന്ന് പൊലീസ്. യുവാവിനെ പള്ളിക്കുറുപ്പ് ഭാഗത്ത് വെച്ച് നടന്നുപോകുന്നതിനിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 30 വയസ്സുള്ള മൈലാംപാടം സ്വദേശിയാണ് യുവാവ്.
കോഴിക്കോട് ജില്ലയിലെ വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച ആക്ടീവ സ്കൂട്ടർ ഓടിച്ചാണ് യുവാവ് തച്ചമ്പാറയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് യുവാവിനെതിരെ വടകര പൊലീസ് കേസെടുത്തു. സ്കൂട്ടർ പിന്നീട് തച്ചമ്പാറ ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ച നാലോടെയാണ് തച്ചമ്പാറ ടൗണിലെ എസ്.ബി.ഐ ബ്രാഞ്ചിന് സമീപത്തെ എ.ടി.എം സെൻററിലെ മെഷീന് തീവെച്ചത്. സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് വേസ്റ്റ് ബിന്നിലെ കടലാസിന് തീ കൊടുക്കുന്നതും കീപാഡിലിടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു. യുവാവിനെ വിദഗ്ധ ചികിത്സ നൽകുന്നതിനായി തൃശൂർ വെസ്റ്റ് ഫോർട്ടിലെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.