Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊലപാതക ശ്രമം: പ്രതികൾ...

കൊലപാതക ശ്രമം: പ്രതികൾ പിടിയിൽ

text_fields
bookmark_border
attempt murder
cancel

പാലക്കാട്: വാക്തർക്കത്തിലേർപ്പെട്ട യുവാവിനെ ബൈക്കിൽനിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലത്തൂർ കല്ലിങ്കൽ വീട്ടിൽ സജു (33), അക്ഷയ് (24) എന്നിവരാണ് പിടിയിലായത്. ഗുരുതര പരിക്കേറ്റ കൊടുമ്പ് ചെങ്കോൽ വീട്ടിൽ ഗിരീഷ് (33) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിലാണ്.

കഴിഞ്ഞ ഏഴിനാണ് സംഭവം. ഗിരീഷും പ്രതികളും തമ്മിൽ രാത്രി വാക്തർക്കമുണ്ടായി. തുടർന്ന് മടങ്ങിയ ഗിരീഷിനെ ഇരുവരും പിന്തുടർന്നു. ബൈക്ക് ഓടിക്കുകയായിരുന്ന ഗിരീഷിനെ തലക്കടിച്ച് വീഴ്ത്തി പ്രതികൾ കടന്നുകളഞ്ഞു. ബൈക്കപകടമാണെന്നായിരുന്നു നാട്ടുകാരും പൊലീസും ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നിയ ടൗൺ സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകശ്രമമാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി. ഷിജു എബ്രഹാം, എസ്‌.ഐ വി. ഹേമലത, അഡീഷനൽ എസ്‌.ഐ കെ. ഉദയകുമാർ, സി.പി.ഒമാരായ സജീന്ദ്രൻ, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempt Murder
News Summary - Attempted murder: Defendants arrested
Next Story