ക്ലച്ചു പിടിക്കാതെ ഒാേട്ടാ ജീവിതം; വായ്പയെടുത്തവർ ജപ്തി ഭീഷണിയിൽ
text_fieldsപാലക്കാട്: േലാക്ഡൗൺ നിയന്ത്രണങ്ങൾക്കൊപ്പം എണ്ണവിലയും ദിനംപ്രതി ഉയരുന്നതോടെ അനിശ്ചിതത്വത്തിൽ കിതച്ച് ജില്ലയുടെ ടാക്സി മേഖല. ജില്ലയിൽ 20,000ലേറെ ഒാേട്ടാകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്.
െതാഴിലാളികളുടെ എണ്ണവും അത്രത്തോളം തന്നെ വരും. മിക്കവരും കൂലിക്കാണ് വണ്ടികൾ ഒാടിച്ചിരുന്നത്.
ഭൂരിഭാഗം വണ്ടികളും ലോക്ഡൗണിൽ നിറുത്തിയിട്ടപ്പോൾ കട്ടപ്പുറത്തായത് ദൈനംദിനം ഒാേട്ടാകളിൽ ഉപജീവനം കണ്ടെത്തിയവരുടെ ജീവിതങ്ങളാണ്. വിനോദസഞ്ചാര മേഖല മാത്രം ലക്ഷ്യമിട്ട് ജില്ലയിടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ടാക്സി തൊഴിലാളികളും ആശങ്കയിലാണ്. ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്തവർ തുക തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണിയിലാണ്.
കത്തുന്ന ആധി
ദിനംപ്രതി ഇന്ധനവിലയും ഉയരുകയാണ്. വല്ലപ്പോഴും കിട്ടുന്ന ഒാട്ടത്തിെൻറ വരുമാനത്തിൽനിന്ന് ഇന്ധനം പോലും നിറക്കാനാവാത്ത സ്ഥിതി. ലോക്ഡൗൺ കാലത്ത് ഒാട്ടങ്ങൾ ഭൂരിഭാഗവും ആശുപത്രിയിലേക്കും തിരിച്ചുമുള്ളതാണ്. ഇതിനിടെ തൊഴിലാളികളിൽ പലരും കോവിഡ് ബാധിതരാവുന്നതും മേഖലയിൽ ആശങ്കയുയർത്തുന്നു. 100 രൂപക്ക് ഓട്ടം പോയാൽ 30 രൂപയാണ് കൂലിയായി ലഭിക്കുക. രോഗവ്യാപനം ഉണ്ടാകുന്നതിനുമുമ്പ് പ്രതിദിനം ശരാശരി 700 രൂപവരെയായിരുന്നു മിക്കവർക്കും കൂലി. ബാങ്ക് ലോൺ, പലിശക്കാരിൽനിന്നെടുക്കുന്ന വായ്പകൾ എല്ലാം ഈ വരുമാനത്തിൽനിന്ന് വീട്ടിയിരുന്നു.
വീണ്ടുമൊരു ലോക്ഡൗൺ എത്തിയതോടെ എല്ലാ കണക്കുകൂട്ടലും തെറ്റി ജീവിതം പ്രതിസന്ധിയിലായി. ഇനി കോവിഡ് സാഹചര്യത്തിൽ മാറ്റം വന്നാൽപോലും ജീവിതം ടോപ് ഗിയറിലാൻ ഏറെ നാളെടുക്കുമെന്ന സ്ഥിതിയാണ്.
പിടിവീഴും, പറഞ്ഞിെട്ടന്താ ?
സർക്കാർ അനുവദിച്ച ആവശ്യങ്ങൾക്കായി പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ പൊലീസിെൻറ പെറ്റി ലഭിക്കുന്നത് പതിവാണെന്ന് പാലക്കാട് നഗരത്തിൽ ഒാേട്ടാ ഡ്രൈവറായ റിയാസ് പറയുന്നു. കാരണം അറിയിച്ചാലും അപ്പോൾതന്നെ ഇതിനാവശ്യമായ തെളിവുകൾ നൽകാൻ സാധിക്കാത്തതാണ് കാരണം.
ഒന്നാംഘട്ട ലോക്ഡൗണിൽതന്നെ വ്യാപകമായി പൊതുജനങ്ങൾ ഇരുചക്ര വാഹനങ്ങളിലേക്ക് മാറിയിരുന്നു. എല്ലാ വീട്ടിലും ഇരുചക്ര വാഹനമുണ്ടെന്ന അവസ്ഥ വന്നു. ഇത് ടാക്സി ഒാേട്ടാകളുടെ വരുമാനത്തിൽ ഗണ്യമായ കുറവാണുണ്ടാക്കിയെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.