അംഗൻവാടിക്കും വായനശാലക്കും സ്ഥലം നൽകി അധ്യാപക അവാർഡ് ജേതാവ്
text_fieldsപെരിങ്ങോട്ടുകുറുശ്ശി: അംഗൻവാടിക്കും വായനശാലക്കും സ്ഥലം ദാനമായി നൽകി ദേശീയ അധ്യാപക അവാർഡ് ജേതാവും പരുത്തിപ്പുള്ളി ബമ്മണൂർ ഗവ. ഹൈസ്കൂളിലെ റിട്ട. പ്രധാനാധ്യാപികയുമായ വി.എസ്. രമണി ടീച്ചറുടെ വേറിട്ട മാതൃക. സ്വന്തം ഉടമസ്ഥതയിലുള്ള വില പിടിച്ച 10 സെന്റ് സ്ഥലത്തിൽ അഞ്ച് സെന്റ് അംഗൻവാടിക്കും അഞ്ച് സെന്റ് വായനശാലക്കുമാണ് ദാനമായി നൽകിയത്. പഞ്ചായത്തിൽ കെട്ടിടമില്ലാത്ത ഏക അംഗൻവാടിയായ പിലാപ്പുള്ളി പത്താം വാർഡ്, ചിറപ്പാടം അംഗൻവാടിക്കുമാണ് രമണി ടീച്ചർ സ്ഥലം വിട്ടുനൽകിയത്.
പിലാപ്പുള്ളിയിൽ ചേർന്ന ചടങ്ങിൽ സ്ഥലത്തിന്റെ പ്രമാണം രമണി ടീച്ചർ പി.പി. സുമോദ് എം.എൽ.എക്ക് കൈമാറി. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 12.5 ലക്ഷം രൂപയും വനിത ശിശുക്ഷേമ വകുപ്പിൽനിന്നും 17 ലക്ഷം രൂപയുമടക്കം 29.5 ലക്ഷം രൂപ അംഗൻവാടിക്ക് അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.