കാട്ടാനകൾക്ക് കരുതൽ; വാളയാർ മേഖലയിൽ അടിപ്പാത നിർമാണം ഊർജിതം
text_fieldsപാലക്കാട്: കാട്ടാനകൾ അപകടത്തിൽപെടുന്നത് പതിവായ വാളയാർ മേഖലയിൽ അടിപ്പാതനിർമാണം ഊർജിതമാക്കി റെയിൽവേ. വാളയാർ ബി ലൈൻ ട്രാക്കിൽ നിർമിക്കുന്ന അടിപ്പാതയിൽ സംയോജിത ഗർഡറുകൾ (തൂണുകൾ) സ്ഥാപിച്ചു. എട്ടിമടക്കും വാളയാറിനുമിടയിൽ നിർമിക്കുന്ന ആദ്യ അടിപ്പാതയിലാണ് കഴിഞ്ഞദിവസം ഗർഡറുകൾ സ്ഥാപിച്ചത്.
7.49 കോടി ചെലവിൽ ആറ് മീറ്റർ ഉയരവും 18.3 മീറ്റർ വീതിയുമുള്ള അടിപ്പാതയാണ് നിർമിക്കുന്നത്. ആനകളുടെ സുരക്ഷക്കായി ദക്ഷിണ റെയിൽവേക്ക് കീഴിലെ ആദ്യ അടിപ്പാതയാണ് വാളയാർ ബി ലൈൻ ട്രാക്കിലേത്. നിർമാണം അന്തിമഘട്ടത്തിലാണ്.
അധികം വൈകാതെ സുരക്ഷ പരിശോധന നടത്തും. വാളയാറിനും എട്ടിമടക്കുമിടയിൽ ആനത്താരകളുള്ള രണ്ട് സ്ഥലങ്ങളിൽ പാത നിർമിക്കാനാണ് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്. ആദ്യ അടിപ്പാതയുടെ നിർമാണം തീരുന്നതനുസരിച്ച് അടുത്തതിന്റെ നിർമാണം ആരംഭിക്കാനാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.