തേനീച്ച കുത്തി പെൺകുട്ടി മരിച്ച സംഭവം: പൊതുമരാമത്ത് എൻജിനിയർ ഹാജരാകണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsപാലക്കാട്: പൊതുമരാമത്ത് വകുപ്പിെൻറ ഉടമസ്ഥതയിലുള്ള മരത്തിൽ കൂടുെവച്ച തേനീച്ചയുടെ കുത്തേറ്റ് 14 വയസ്സുള്ള പെൺകുട്ടി മരിച്ച സംഭവത്തിൽ മരം മുറിക്കണമെന്ന് നാട്ടുകാരുടെ പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന അസിസ്റ്റൻറ് എൻജിനിയറെ മനുഷ്യാവകാശ കമീഷൻ വിളിച്ചുവരുത്തും.
കമീഷൻ അംഗം വി.കെ. ബീനാകുമാരി വെള്ളിയാഴ്ച പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങ്ങിലാണ് ചിറ്റൂർ എരുത്തേമ്പതി മൂകിൽമട വീട്ടിൽ മുരുകേശൻ സമർപ്പിച്ച പരാതി പരിഗണിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിൽ 25ന് രാത്രിയാണ് മുരുകേശെൻറ മകൾ ആരതി വീടിന് സമീപം റോഡരികിൽ നിൽക്കുന്ന മരത്തിൽ കൂടു െവച്ച തേനീച്ചയുടെ കുത്തേറ്റ് മരിച്ചത്. കുട്ടിയെ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലിലുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പും നിരവധി പേർക്ക് ഇവിടെ നിന്നു തേനീച്ചക്കുത്ത് ഏറ്റിട്ടുണ്ട്. 2012 ജനുവരി 15നും 2018 മേയ് 10നും മരം മുറിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് എൻ.എച്ച്.
സബ് ഡിവിഷനിലും കൊഴിഞ്ഞാമ്പാറ ഓഫിസിലും പരാതി നൽകിയിരുന്നു. എന്നാൽ നടപടിയെടുത്തില്ല. അടുത്ത മാസം പാലക്കാട് നടക്കുന്ന സിറ്റിങ്ങിൽ കമീഷൻ കേസ് പരിഗണിക്കും. സിറ്റിങ്ങിൽ 47 കേസുകൾ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.