അധ്യയന വർഷാരംഭം; മുന്നൊരുക്കവുമായി വിദ്യാലയങ്ങൾ
text_fieldsപാലക്കാട്: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ മുന്നൊരുക്കങ്ങളുമായി വിദ്യാലയങ്ങൾ. അധ്യയനം ആരംഭിക്കുന്നതിന് മുമ്പ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.
ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ അറ്റകുറ്റപ്പണികൾ സജീവമാണ്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കൽ, കാടുവെട്ടി തെളിക്കുക, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി കമ്പികൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ആവശ്യമായ പാഠപുസ്തകങ്ങളുടെ വിതരണം 85 ശതമാനവും പൂർത്തിയായി. സ്കൂൾ തുറക്കുമ്പോഴേക്കും പാഠപുസ്തക വിതരണം പൂർത്തിയാവുമെന്നും അധികൃതർ പറഞ്ഞു. സർക്കാർ സ്കൂളിലെ ഒഴിവുള്ള അധ്യാപക തസ്തികളിലേക്ക് താൽക്കാലിക നിയമനങ്ങൾ നടക്കുകയാണ്. എ.ഇ.ഒമാരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പരിശോധന നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.