ഇവിടെ കാഴ്ചയും ശബ്ദവും നിശ്ചലമാകുന്നു; ശ്രദ്ധനേടി ശിൽപ-ചിത്ര പ്രദർശനം
text_fieldsപാലക്കാട്: പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ കൗതുകവസ്തുവായി മാറിയ ഗാന്ധി, നിഴലിനെനോക്കി നൃത്തംചെയ്യുന്ന യുവത്വം, യുദ്ധക്കെടുതിയുടെ പ്രതീകമായി കൈയില്ലാത്ത സൈനികൻ...കണ്ടുപോരാൻ മാത്രമല്ല, മനസ്സിൽ ‘കൂടെക്കൊണ്ടുപോകാ’നും ഒരുപാടുണ്ട് മലമ്പുഴ കേരള ലളിതകല അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന ‘ബിറ്റ് വീൻ മീ ആൻഡ് മൈ മൈൻഡ്’ ദേശീയ ശിൽപ-ചിത്രപ്രദർശനത്തിൽ.
പി.സി. ഷനോജിന്റെ ‘മണി’ എന്ന ഇൻസ്റ്റലേഷൻ മനുഷ്യന്റെ ശബ്ദത്തെ തമസ്കരിക്കുന്ന പ്രതീകമാണ്. വെങ്കലത്തിൽ തീർത്തതാണ് കെ. രഘുനാഥിന്റെ ഗാന്ധിശിൽപം. കടലിന്റെ വിവിധ ഭാവങ്ങളെ എണ്ണച്ചായത്തിലൂടെ പകർത്തുന്നു കെ.എസ്. ദിലീപ്കുമാറിന്റെ കടൽദൃശ്യങ്ങൾ. സാധാരണക്കാരന്റെ നിത്യജീവിതത്തെ അടയാളപ്പെടുത്തുന്നതാണ് ജി. രഘുവിന്റെ സെറാമിക് ശിൽപം. ‘കലയെ വിവിധ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുകയാണ് പ്രദർശത്തിന്റെ ഉദ്ദേശ്യമെന്ന് ക്യുറേറ്റ് ചെയ്ത കെ.എസ്. ദീലിപ് കുമാർ പറഞ്ഞു.
ആതിര ബിന്ദുരാജ്, കെ.എസ്. ദിലീപ് കുമാർ, ലക്ഷ്മി സുദർശനൻ, മധു മാധവൻ, മുഹമ്മദ് റിയാസ്, കെ.വി. പ്രശാന്ത്, പ്രവീൺ കൃഷ്ണ, ആർ. രമേശ്, സജിത് സുഗതൻ, പി.സി. ഷനോജ് എന്നിവരുടെ ചിത്ര-ശിൽപങ്ങൾക്കൊപ്പം ഗ്രാഫിക് പ്രിന്റുകളും പ്രദർശനത്തിൽ ഉൾപ്പെടും. 15 വരെ നീളുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെയാണ്. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.