കോവിഡ് ചികിത്സയിലുള്ളവർക്ക് ബിരിയാണിയെത്തിച്ച് പള്ളി കമ്മിറ്റി
text_fieldsപെരിങ്ങോട്ടുകുറുശ്ശിയിൽ കോവിഡ് ചികിത്സയിലുള്ളവർക്ക് പിലാപ്പുള്ളി മസ്ജിദ് കമ്മിറ്റി ബിരിയാണി നൽകുന്നു
പെരിങ്ങോട്ടുകുറുശ്ശി: കോവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് ബിരിയാണി എത്തിച്ചു നൽകി പിലാപ്പുള്ളി ജുമാമസ്ജിദ് കമ്മിറ്റിയും മഹല്ല് നിവാസികളും.
പെരിങ്ങോട്ടുകുറുശ്ശിയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവർത്തിക്കുന്ന ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ (എഫ്.എൽ.ടി.സി) ചികിത്സയിൽ കഴിയുന്ന 200 പേർക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണിയാണ് എത്തിച്ചത്.
കമ്മിറ്റി അംഗങ്ങളായ യുസഫ്, മുഹമ്മദ്കുട്ടി, ഉമ്മർ എന്നിവർ നേതൃത്വം നൽകി. ജുമാമസ്ജിദ് കമ്മിറ്റിക്കും മഹല്ല് നിവാസികൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രവീന്ദ്രനാഥ് നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.