ട്രെയിനിൽ കടത്തിയ 17 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി
text_fieldsപാലക്കാട്: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തുകയായിരുന്ന 17 ലക്ഷത്തിന്റെ നോട്ടുകളുമായി മധ്യവയ്സകൻ പിടിയിൽ. ഈരാറ്റുപേട്ട, നടക്കൽ സ്വദേശി കരീം മൻസിലിൽ മുഹമ്മദ് ഹാഷിമിനെയാണ് (52) പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് പിടികൂടിയത്.
പുണെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തുനിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ അരയിൽ തുണികൊണ്ട് പ്രത്യേകം തയാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണം കൈവശം വെക്കാനുള്ള യാതൊരുവിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ലെന്ന് ആർ.പി.എഫ് പറഞ്ഞു.
പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. പാലക്കാട് ആർ.പി.എഫ് സി.ഐ സൂരജ് എസ്. കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ, എ. മനോജ്, കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.