ബസുകൾ കൊടുവായൂർ സ്റ്റാൻഡിൽ കയറുന്നില്ല; യാത്രക്കാർ റോഡിൽ തന്നെ
text_fieldsകൊടുവായൂർ: സ്റ്റാൻഡിൽ ബസുകൾ കയറാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സ്റ്റാൻഡിനകത്ത് ബസുകൾ കയറാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. നിലവിൽ സ്വകാര്യ വാഹനങ്ങൾക്കുള്ള പാർക്കിങ് കേന്ദ്രമായും ബസുകൾ അറ്റകുറ്റപണികൾക്കു നിർത്തിയിടുന്ന സ്ഥലമായും സ്റ്റാൻഡ് മാറിയിരിക്കുകയാണ്. നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് ബസുകൾ വർഷങ്ങളായി സ്റ്റാൻഡിൽ കയറാത്തത്. റോഡിൽനിന്ന് ബസ് സ്റ്റാൻഡിനകത്തേക്ക് കുത്തനെ ഇറക്കമായതിനാലാണ് ബസുകൾ കയറാത്തതെന്ന് ഉടമകൾ പഞ്ചായത്തിനെ അറിയിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു.
ബസുകളുടെ അടിവശങ്ങൾ കോൺക്രീറ്റിൽ തട്ടുന്നതിനാൽ സ്റ്റാൻഡിലേക്കുള്ള റോഡിലെ ചരിവ് വെട്ടിപ്പൊളിച്ച് റീകോൺക്രീറ്റ് ചെയ്യണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഗതാഗത തടസ്സങ്ങൾ നീക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയാൽ ബസുകൾ സ്റ്റാൻഡിൽ കയറുമെന്ന് കൊടുവായൂരിലെ യാത്രക്കാരും പ്രതീക്ഷിക്കുന്നു. നിലവിൽ ബസുകൾ സ്റ്റാൻഡിനകത്ത് കയറാത്തതിനാൽ റോഡിൽ പൊരിവെയിലത്ത് കാത്തു നിൽക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.