എ സോൺ: നിള തീരത്ത് കലാമാമാങ്കത്തിന്റെ ശംഖൊലി
text_fieldsമോഹൻ ചരപ്പറമ്പിൽ
പട്ടാമ്പി: കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ എ സോൺ കലോത്സവത്തിന് (എവലൂഷൻ -2023) ഗവ. സംസ്കൃത കോളജിൽ തിരിതെളിഞ്ഞു. സാഹിത്യോത്സവം സാഹിത്യകാരൻ പ്രഫ. മോഹനകൃഷ്ണൻ കാലടി ഉദ്ഘാടനം ചെയ്തു. സച്ചിൻ എസ്. കുമാർ അധ്യക്ഷത വഹിച്ചു. ചിത്രോത്സവത്തിന്റെ ഉദ്ഘാടനം ചിത്രകാരി ശ്രീജ പള്ളം ചിത്രം വരച്ച് നിർവഹിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് സി.ഡി. ദിലീപ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ജോയിന്റ് സെക്രട്ടറി എം.ഡി. അജയ്, പ്രോഗ്രാം കൺവീനർ കെ.സി. നിമേഷ്, സോൺ ജനറൽ ജോയിന്റ് കൺവീനർ എസ്. വിപിൻ, കോളജ് യൂനിയൻ ചെയർമാൻ വി. സഞ്ജീവ് എന്നിവർ സംസാരിച്ചു. വൈകീട്ട് കലോത്സവത്തിന്റെ വരവറിയിച്ച് നടത്തിയ ഘോഷയാത്ര എ സോണിന് വർണ്ണപ്പകിട്ടൊരുക്കി. വ്യത്യസ്ത വേഷവിതാനങ്ങളുമായി വിദ്യാർഥികളും അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്നു. പട്ടാമ്പി പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര കോളജിൽ സമാപിച്ചു. തുടർന്ന് വിദ്യാർഥികളുടെ ഫ്ലാഷ് മോബ് കാമ്പസിന് ഉണർവേകി.
ജില്ലയിലെ എൺപതിലധികം കോളജുകളിൽനിന്ന് 2500ലധികം വിദ്യാർഥികളാണ് നാല് ദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 14 ഇനങ്ങളിൽ 700ഓളം പ്രതിഭകൾ മാറ്റുരച്ച സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഉദ്ഘാടനവും തുടർന്ന് കലാമത്സരങ്ങളും ആരംഭിക്കും. കല, ചരിത്രം, സ്വാതന്ത്ര്യം, സംവാദം എന്നീ നാല് വേദികളാണ് കലാമത്സരങ്ങൾക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനം ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ നിർവഹിക്കും. നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി മുഖ്യാതിഥിയാവും.
വിക്ടോറിയ മുന്നിൽ
സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായപ്പോൾ പാലക്കാട് ഗവ. വിക്ടോറിയ കോളജ് (31 പോയിന്റ്) ബഹുദൂരം മുന്നിൽ. ഷൊർണൂർ എം.പി.എം.എം.എസ്.എൻ കോളജ് (10) ആണ് രണ്ടാം സ്ഥാനത്ത്.എട്ട് പോയിന്റ് വീതം നേടി ആലത്തൂർ ശ്രീനാരായണ കോളജ്, ആസ്പയർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തൃത്താല, എൻ.എസ്.എസ് കോളജ് നെന്മാറ എന്നിവ മൂന്നാം സ്ഥാനത്തുണ്ട്.
ക്ലേ മോഡലിങ്ങിൽ അരിക്കൊമ്പനും
പട്ടാമ്പി: ക്ലേ മോഡലിങ് മത്സരത്തിൽ അരിക്കൊമ്പനുമായി കൃഷ്ണപ്രിയ. അരിക്കൊമ്പനെ നാട് കടത്തിയിട്ടും മടങ്ങിയെത്തുന്നതാണ് കൃഷ്ണപ്രിയ ക്ലേ മോഡലിങ്ങിന് വിഷയമാക്കിയത്. പ്രണയം എന്നതായിരുന്നു മത്സരത്തിന്റെ വിഷയം.
അരിക്കൊമ്പനും അമ്മയും തമ്മിലെ ആത്മബന്ധമാണ് പെട്ടെന്ന് മനസ്സിലോടിയെത്തിയതെന്ന് പാലക്കാട് മേലാമുറിയിൽനിന്നെത്തിയ കൃഷ്ണപ്രിയ പറയുന്നു. മുണ്ടൂർ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ മൂന്നാം വർഷ വിദ്യാർഥിനിയാണ്.
വിജയികൾ
കാവ്യകേളി
1. എസ്.ആർ. നവനീത് കൃഷ്ണ (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), 2. ഗായത്രി ആർ. നായർ (മേഴ്സി കോളജ്, പാലക്കാട്), 3. കെ. അമൃത (ഗവ. സംസ്കൃത കോളജ്, പട്ടാമ്പി)
രംഗോലി
1. എൻ. അനുജ (ഗവ. കോളജ്, ചിറ്റൂർ), 2.ജി. അഞ്ജലി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), 3. ജി. തരകശ്രീ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കൊഴിഞ്ഞാമ്പാറ)
ക്ലേ മോഡലിങ്
1. ശരൺ എസ്. കൃഷ്ണൻ (ആസ്പയർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തൃത്താല), 2. എസ്. അഭിജിത്ത് (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, പത്തിരിപ്പാല), 3. കൃഷ്ണപ്രിയ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജമെന്റ് സ്റ്റഡീസ്, മുണ്ടൂർ)
അക്ഷരശ്ലോകം
1. എൻ.എം. സാന്ദ്ര (എം.പി.എം.എം.എസ്.എൻ കോളജ് ഷൊർണൂർ), 2. കെ. അമൃത (പട്ടാമ്പി ഗവ. സംസ്കൃത കോളജ്), 3. എസ്.ആർ. നവനീത് കൃഷ്ണൻ (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്)
ക്വിസ് മത്സരം
1. പി.കെ. ശ്രുതി, വി. അനിരുദ്ധ്, കെ. അനുജിത്ത് (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), 2. എസ്. അഖിൻ, എസ്. അമൽജിത്ത്, എച്ച്. നിഖിൽ (എൻ.എസ്.എസ് കോളജ് നെന്മാറ), 3. വി. ശ്രീകുട്ടി, എസ്. ആതിര ദാസ്, പി. ശ്രീലക്ഷ്മി (ശ്രീനാരായണ കോളജ് ആലത്തൂർ)
കാർട്ടൂൺ
1. ടി.വി. സാന്ദ്ര (എം.പി.എം.എം.എസ്.എൻ കോളജ് ഷൊർണൂർ), 2. അമൽ രാജേഷ് (ആസ്പയർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് തൃത്താല), 3 എസ്. ഗോകുൽ കൃഷ്ണ (എൻ.എസ്.എസ് കോളജ്, നെന്മാറ)
വേദിയിൽ ഇന്ന്
വേദി 1 കല
കേരളനടനം
മോഹിനിയാട്ടം
വേദി 2 ചരിത്രം
ഒപ്പന
വട്ടപ്പാട്ട്
കോൽക്കളി
ദഫ്മുട്ട്
അറബന മുട്ട്
വേദി 3 സ്വാതന്ത്ര്യം
മോണോ ആക്റ്റ്
മിമിക്രി
കഥാപ്രസംഗം
വേദി 4 സംവാദം
കവിത പാരായണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.