പരിമിതികളില്ലാതെ വോട്ടർമാരിലേക്ക്
text_fieldsപരിമിതികളെ മറികടന്ന് സലീം
തച്ചനാട്ടുകര: പരിമിതികൾ വകവെക്കാതെ ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുമായി ഉൗന്നുവടിയിലേറി, ജനവിധി തേടുകയാണ് കെ.പി.എം. സലീം. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ 11ാം വാർഡിൽ ചാമപറമ്പിൽനിന്നാണ് മുസ്ലിം ലീഗ് സ്ഥാനാർഥിയായി സലീം മത്സരിക്കുന്നത്.
സലീമിെൻറ കന്നിയങ്കം കൂടിയാണിത്. പോളിയോയുടെ രൂപത്തിൽ തെൻറ ജീവിത്തിലേക്ക് എത്തി രണ്ട് കാലും തളർത്തിയെങ്കിലും വിധിയെ ഓർത്ത് ഒതുങ്ങിക്കൂടാതെ ആറാം ക്ലാസ് മുതൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സമൂഹത്തിലിറങ്ങി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം, ജില്ല യൂത്ത് ലീഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സലീം നിലവിൽ ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് കൂടിയാണ്.
വിധിയോർത്ത് തളരാതെ സഫ്ന
തച്ചനാട്ടുകര: ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽനിന്ന് ജനവിധി തേടുന്ന പി.ടി. സഫ്നയുടെ ഒരുകാൽ അഞ്ചാം വയസ്സിൽ വീടിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് മുറിച്ചുമാറ്റുകയായിരുന്നു. ലോറി ഇടിച്ചാണ് ഇൗ 26കാരിയുടെ കാൽ നഷ്ടപ്പെട്ടത്. കൃത്രിമ കാലിെൻറ സഹായത്തോടെയാണ് നടക്കുന്നത്. ദിവസ വേതന വ്യവസ്ഥയിൽ സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കമ്പ്യൂട്ടർ, തുന്നൽ മേഖലകളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഇടത് സ്വതന്ത്രയായാണ് മത്സരിക്കുന്നത്.
നാരായണന് കുട്ടിക്ക് മുന്നിൽ തോൽക്കുന്നത് പരിമിതികൾ
ആനക്കര: പരിമിതികൾ മറന്ന് കാല്നൂറ്റാണ്ടിെൻറ രാഷ്ട്രീയ പ്രവര്‍ത്തനവുമായി നാരായണന്‍കുട്ടി. കപ്പൂര്‍ പഞ്ചായത്ത് കുമരനെല്ലൂര്‍ സ്വദേശിയായ നാരായണന് കുട്ടി ജന്മംകൊണ്ട് ഭിന്നശേഷിക്കാരനാണ്. എന്നാല്‍, കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കിയാല്‍ തൃത്താല മേഖലയില്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് നിദാനം നാരായണന് കുട്ടിയുടെ എല്ലാം മറന്നുള്ള പ്രവര്‍ത്തനമാണെന്ന് ഇതര പാര്‍ട്ടിക്കാര്‍പോലും സമ്മതിക്കുന്നു. ഏറെകാലമായി മണ്ഡലത്തെ നയിക്കുകയാെണങ്കിലും ആദ്യമായാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്. കപ്പൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് അമേറ്റിക്കരയിലെ എന്‍.ഡി.എ സ്ഥാനാർഥിയാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.