നിയന്ത്രണം വിട്ട കാർ വാഹനങ്ങൾ തകർത്തു
text_fieldsമാങ്കുറുശി: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി നിർത്തിയിട്ടിരുന്ന നാലു വാഹനങ്ങൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് 4.45 ന് മാങ്കുറുശി സെന്ററിലാണ് അപകടം.
തലനാരിഴക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. രണ്ടു ഇരുചക്ര വാഹനങ്ങൾ, ഒരു ഓട്ടോറിക്ഷ, കാർ എന്നിവയാണ് തകർന്നത്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിക്ക് സാരമായ പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് നിന്നും പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് നിർത്തിയിട്ട വാഹനങ്ങൾക്ക് മീതെ ഇടിച്ചു കയറിയത്. ഇടിച്ച കാറിലെ ഡ്രൈവർക്ക് പരിക്കില്ല. ഇയാളുടെ കാറിന്റെയും മുൻഭാഗം തകർന്നു. മങ്കര പൊലീസും നാട്ടുകാരും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.