ടാറിങ് പ്ലാന്റിൽനിന്ന് ടാർ കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു
text_fieldsകാഞ്ഞിരപ്പുഴ: ടാറിങ് പ്ലാന്റിൽനിന്ന് ടാർ മിശ്രിതം കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു. ടാർ കൊണ്ടുപോകുന്ന വാഹനങ്ങൾ പാതി തകർന്ന റോഡിലൂടെ പോകുന്നത് കാരണം പാത വീണ്ടും തകരുന്നതിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞിട്ടത്. വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞിരം സെന്ററിലാണ് സംഭവം. ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തിക്കായി പുതുതായി നിർമിച്ച ടാറിങ് പ്ലാൻറിൽനിന്ന് മണ്ണാർക്കാടിനടുത്ത് പയ്യനടം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി ടാർ കൊണ്ടുപോകുന്ന ട്രെയിലർ ലോറിയാണ് നാട്ടുകാർ തടഞ്ഞത്.
ടാർ കട്ടപിടിക്കുമെന്ന വാഹനം ഓടിക്കുന്നവരുടെ അഭിപ്രായം പരിഗണിച്ച് വാഹനം പിന്നീട് വിട്ടയച്ചു. തുടർന്ന് യുവാക്കളടങ്ങിയ പ്രതിഷേധക്കാർ കാഞ്ഞിരപ്പുഴയിലെ ടാറിങ് പ്ലാന്റിലെത്തി പ്രവർത്തനം നിർത്തിവെപ്പിച്ചു. ഒന്നര മണിക്കൂറിന് ശേഷം വീണ്ടും ടാറിങ് പ്ലാന്റ് പ്രവർത്തനം തുടങ്ങി. ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം പൂർത്തിയാവാത്തതാണ് ജനരോഷം ഉയരാനിടവരുത്തിയത്. പ്രതിഷേധത്തിന് നിസാർ മുഹമ്മദ്, കെ. സുനിഷ്, വിനൂപ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.