ലോക്ഡൗൺ മറവിൽ കുതിച്ചുയർന്ന് സിമൻറ് വില
text_fieldsവടക്കഞ്ചേരി: ലോക്ഡൗണിെൻറ മറവില്‍ സിമൻറ് വില കുതിച്ചുയരുന്നു. കെട്ടിട നിര്‍മാണ മേഖല പ്രതിസന്ധിയില്‍. വില നിയന്ത്രിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാനായിട്ടില്ല. ഒരു ചാക്ക് സിമൻറിന് 360 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ, 478 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. 2011 മുതല്‍ കമ്പനികള്‍ കേരളത്തില്‍ മാത്രമായി നൂറ് രൂപ അധിക ബില്ലടിച്ചാണ് അമിത വില ഈടാക്കുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ 28 ശതമാനം ജി.എസ്.ടി കൂടി നല്‍കേണ്ട സ്ഥിതിയാണ്. തമിഴ്നാട്ടില്‍ 350 രൂപയാണ് വില. ഇവിടെയെത്തുേമ്പാള് 478 രൂപയാണ് ഈടാക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 240 കോടി പാക്കറ്റ് സിമൻറാണ് ആവശ്യമുള്ളത്. പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമൻറ്സിന് ചേര്‍ത്തലയില്‍ പള്ളിപ്പുറത്തും പാലക്കാട് വാളയാറിലും ഫാക്ടറികള്‍ ഉണ്ടെങ്കിലും മൊത്തം ഉപയോഗത്തിെൻറ അഞ്ച് ശതമാനം മാത്രമെ ഉല്പ്പാദിക്കുന്നുള്ളൂ. സ്വകാര്യ മേഖലയില്‍ പാലക്കാട് ഒരു സ്ഥാപനം മാത്രമാണുള്ളത്.
തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള സ്വകാര്യ കമ്പനികളുടെ സിമൻറുകളാണ് വിപണിയില്‍ എത്തുന്നത്. ഇവര്‍ തോന്നിയ പോലെ വില ഈടാക്കുന്നതായാണ് പരാതി. മറ്റ് സംസ്ഥാനങ്ങളില്‍ വില നിയന്ത്രിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് നിലവിലുണ്ട്.
കേരളത്തില്‍ വില നിയന്ത്രിക്കാന്‍ ഈ മേഖലയിലെ പൊതു പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി റെഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ നിര്‍മാണമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലൈഫ് ഭവന പദ്ധതികളുടെ പണിയും പാതിവഴിയിലായി. സിമൻറിെൻറ അമിതവില നിയന്ത്രിക്കണമെന്ന ആവശ്യം ഇതിനിടെ ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.