Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്...

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീയതി മാ​റ്റ​ൽ; സ്വാ​ഗ​തം ചെ​യ്ത് നേ​താ​ക്ക​ൾ

text_fields
bookmark_border
Palakkad by-election
cancel

സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും ത​രു​ന്ന തീ​രു​മാ​നം- രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്: സ്വാ​ഭാ​വി​ക​മാ​യും ക​ൽ​പാ​ത്തി തേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​യ​തി മാ​റ്റി​യ​ത് എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും ത​രു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി വ​ന്ന​പ്പോ​ൾ ത​ന്നെ യു.​ഡി.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഇ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്തു​ന​ൽ​കു​ക വ​രെ​യു​ണ്ടാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ഗു​രു​ത​ര അ​നാ​സ്ഥ ഉ​ണ്ടാ​യി. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നും വീ​ഴ്ച സം​ഭ​വി​ച്ചു. ബി.​ജെ.​പി​യും സി.​പി.​എ​മ്മും തീ​യ​തി മാ​റ്റ​ണ​മെ​ന്ന് ക​ത്ത് ന​ൽ​കി​യ​ത് പ്ര​ഹ​സ​നം മാ​ത്ര​മാ​ണെ​ന്നും പ​റ​ഞ്ഞു.

ന​ല്ല തീ​രു​മാ​നം -ഡോ. ​പി. സ​രി​ൻ

പാ​ല​ക്കാ​ട്‌: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്‌ വോ​ട്ടെ​ടു​പ്പ്‌ തീ​യ​തി നീ​ട്ടി​യ​ത് വൈ​കി​യെ​ങ്കി​ലും ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ്‌ സ്ഥാ​നാ​ർ​ഥി ഡോ. ​പി. സ​രി​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റ​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫ്‌ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക എ​ന്ന​ത്‌ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും പ്ര​തി​ക​രി​ച്ചു.

ജി​ല്ല ഭ​ര​ണ​കൂ​ടം മു​ന്ന​ണി​ക​ളു​ടെ താ​ല്‍പ​ര്യ​ത്തി​ന് വ​ഴ​ങ്ങി -സി. ​കൃ​ഷ്ണ​കു​മാ​ര്‍

പാ​ല​ക്കാ​ട്: ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്റെ ഒ​ന്നാം​തേ​ര് ദി​വ​സം ന​ട​ത്താ​നി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് 20ലേ​ക്ക് മാ​റ്റി​യ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി സി. ​കൃ​ഷ്ണ​കു​മാ​ര്‍. ഇ​തു​സം​ബ​ന്ധി​ച്ച് ക​മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ജി​ല്ല ഭ​ര​ണ​കൂ​ടം ന​ല്‍കി​യ റി​പ്പോ​ര്‍ട്ട് മ​റി​ച്ചാ​യി​രു​ന്നു.

ഒ​ന്നാം​തേ​ര് ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന് അ​സൗ​ക​ര്യ​മി​ല്ലെ​ന്നും മൂ​ന്നാം തേ​രി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നു​മാ​യി​രു​ന്നു അ​വ​ര്‍ വി​ശ​ദീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ന് പി​ന്നി​ല്‍ ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് കൃ​ഷ്ണ​കു​മാ​ര്‍ കു​റ്റ​പ്പെ​ടു​ത്തി.

ബി.​ജെ.​പി വോ​ട്ട് പോ​ള്‍ ചെ​യ്യാ​തി​രി​ക്കു​വാ​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും ഇ​രു​മു​ന്ന​ണി​ക​ളും ചേ​ര്‍ന്നു​ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ഒ​ന്നാം​തേ​ര് ദി​വ​സം​ത​ന്നെ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന ക​ല​ക്ട​റു​ടെ റി​പ്പോ​ര്‍ട്ടി​ന് പി​ന്നി​ല്‍. എ​ന്നാ​ല്‍, ബി.​ജെ.​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍ന്നാ​ണ് തീ​യ​തി 20ലേ​ക്ക് മാ​റ്റി​യ​തെ​ന്നും പ​റ​ഞ്ഞു.

സ്വാ​ഗ​താ​ർ​ഹം -കെ. ​സു​ധാ​ക​ര​ൻ എം.​പി

പാ​ല​ക്കാ​ട്: ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വം പ്ര​മാ​ണി​ച്ച് പാ​ല​ക്കാ​ട് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ൻ എം.​പി. ഒ​രു നാ​ടി​ന്റെ​യും ജ​ന​ത​യു​ടെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​മാ​ണ് ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

വോ​ട്ടെ​ടു​പ്പ് തീ​യ​തി​യും ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വ​വും ഒ​രേ ദി​വ​സം വ​ന്ന​ത് വോ​ട്ട​ർ​മാ​രി​ലും വി​ശ്വാ​സി​ക​ളും വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​ണ്ടാ​ക്കി​യി​രു​ന്ന​ത്. ഇ​ത്ര​യും വൈ​കി​പ്പി​ക്കാ​തെ നേ​ര​ത്തെ ത​ന്നെ പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് വോ​ട്ടെ​ടു​പ്പ് തീ​യ​തി മാ​റ്റു​വാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സ്വീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

‘കേ​ര​ള ബ്രാ​ഹ്മ​ണ സ​ഭ സ്വാ​ഗ​തം ചെ​യ്യു​ന്നു’

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി മാ​റ്റി​യ​തി​നെ കേ​ര​ള ബ്രാ​ഹ്മ​ണ സ​ഭ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ക​രി​മ്പു​ഴ രാ​മ​ൻ. ഈ ​തീ​രു​മാ​നം നേ​ര​ത്തെ വ​ന്നി​രു​ന്നെ​ങ്കി​ൽ ര​ഥോ​ത്സ​വ​ത്തി​നു വ​രു​ന്ന വോ​ട്ട് ഉ​ള്ള​വ​ർ​ക്ക് സ​ഹാ​യ​ക​മാ​യേ​നെ. ഇ​പ്പോ​ൾ തേ​ര് ക​ഴി​ഞ്ഞ് പി​റ്റേ​ന്ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് 20 വ​രെ തീ​യ​തി മാ​റ്റി വോ​ട്ടി​നാ​യി യാ​ത്ര മാ​റ്റി വീ​ണ്ടും ടി​ക്ക​റ്റി​ന്റെ ല​ഭ്യ​ത ആ​ശ്ര​യി​ച്ച് മാ​ത്ര​മേ ഇ​വി​ടെ നി​ൽ​ക്കാ​ൻ പ​റ്റു​ക​യു​ള്ളൂ.

റെ​യി​ൽ​വേ ഇ​ത് പ​രി​ഗ​ണി​ച്ച് 21ന് ​മും​ബൈ​ക്കും ചെ​ന്നൈ​ക്കും ബം​ഗ​ളൂ​രു​വി​നും പ്ര​ത്യേ​ക ട്രെ​യ്ൻ ഓ​ടി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​റോ​ടും പാ​ല​ക്കാ​ട് ഡി​വി​ഷ​ന​ൽ റെ​യി​ൽ​വേ മാ​നേ​ജ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഇ​തി​ന് സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും രാ​മ​ൻ പ​റ​ഞ്ഞു.

ഉ​ചി​ത​മാ​യ ന​ട​പ​ടി​ -കെ.​എം. ഹ​രി​ദാ​സ്

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ തീ​രു​മാ​ന​ത്തെ ബി.​ജെ.​പി ജി​ല്ല അ​ധ്യ​ക്ഷ​ന്‍ കെ.​എം. ഹ​രി​ദാ​സ് സ്വാ​ഗ​തം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​ന്ന ദി​വ​സം​ത​ന്നെ ഒ​ന്നാം​തേ​ര് ദി​വ​സ​മാ​യ 13ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ന്റെ ബു​ദ്ധി​മു​ട്ടു​ക​ള്‍ ബി.​ജെ.​പി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

അ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​ക്ടോ​ബ​ര്‍ 15നു​ത​ന്നെ ബി.​ജെ.​പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് ക​ത്ത് ന​ല്‍കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ ബി.​ജെ.​പി സ്വാ​ഗ​തം ചെ​യ്യു​ന്നെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad By Election 2024
News Summary - Change of date of by-election
Next Story