തമിഴ് കുടുംബത്തിന് യാത്ര സൗകര്യമൊരുക്കി കൗൺസിലർ
text_fieldsചെർപ്പുളശ്ശേരി: തമിഴ്നാട് സ്വദേശികളായ കുടുംബത്തിന് യാത്ര സൗകര്യമൊരുക്കി നഗരസഭ കൗൺസിലർ. പുത്തനാൽക്കൽ ക്ഷേത്രകാളപറമ്പ് പരിസരത്ത് മുള, ഈറ്റ എന്നിവകൊണ്ട് കൊട്ടകൾ ഉണ്ടാക്കി ഉപജീവനം നടത്തിയിരുന്ന തമിഴ്നാട് തിരുപ്പൂർ സ്വദേശികളായ മനോഹരനും ഭാര്യ പാഞ്ചാലിയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിനാണ് യാത്ര സൗകര്യമൊരുക്കിയത്.
ഇവർ 25 വർഷമായി ടൗണിൽ കൊട്ടയുണ്ടാക്കി ജീവിക്കുകയായിരുന്നു. പീടികത്തിണ്ണയിലായിരുന്നു രാത്രി താമസം. ലോക്ഡൗൺ ആയതിനാൽ കച്ചവടം ഇല്ലാതായി പ്രയാസത്തിലുമായിരുന്നു.
തിരുപ്പൂരിൽ എത്താനുള്ള സൗകര്യം ചെയ്തുകൊടുക്കണം എന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ അബ്ദുൽ ഗഫൂറിനെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.