നീളം കൂടിയ ചുമർചിത്രമൊരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഫാത്തിമ സഫ്വാന
text_fieldsചെർപ്പുളശ്ശേരി: വീട്ടുചുമരിൽ നീളം കൂടിയ മനോഹര ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി വിദ്യാർഥിനി. മപ്പാട്ടുകര പള്ളിയാൽതൊടിയിൽ ചോലക്കത്തൊടി മുഹമ്മദ് ബഷീറിെൻറയും ഹസീനയുടെയും മകൾ ഫാത്തിമ സഫ്വാനയാണ് ഈ മിടുക്കി. സ്വന്തം വീട്ടിലെ ഗോവണി പടികളോടുചേർന്ന ചുമരിലാണ് നീണ്ട മരച്ചില്ലകളും ഇലകളും പൂക്കളും നിറഞ്ഞ വർണ മനോഹര ചിത്രം ഒരുക്കിയത്.
250 സെൻറിമീറ്റർ നീളവും 400 സെൻറിമീറ്റർ ഉയരവുമുണ്ട്. ചിത്രത്തിനു ചുറ്റും മനോഹരമായ കാലിഗ്രാഫികളുമുണ്ട്. ഫാബ്രിക് പെയിൻറും അക്രിലിക് പെയിൻറുമാണ് ചിത്രരചനക്ക് ഉപയോഗിച്ചതെന്ന് ഫാത്തിമ സഫ്വാന പറഞ്ഞു. തുടർച്ചയായി ആറു മണിക്കൂറെടുത്താണ് പൂർത്തിയാക്കിയത്. ഇടം കൈവഴക്കമുള്ള സഫ്വാന ഇടത്തെ കൈ കൊണ്ടുതന്നെയാണ് ഈ ചുമർ ചിത്രവും വരച്ചത്.
പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂളിലെ വിദ്യാർഥിയായ ഈ കലാകാരി 10ാം തരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. ഇതിനോടകം നിരവധി ചുമർചിത്രങ്ങളും കാലിഗ്രാഫികളും ക്രാഫ്റ്റുകളും സഫ്വാന ചെയ്തിട്ടുണ്ട്. മുൻ ജസ്റ്റിസ് മാർകണ്േഠയ കട്ജു ഫാത്തിമ സഫ്വാനയെ അഭിനന്ദിച്ചു. എം.ടി.െഎ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ ലതിക, അധ്യാപകൻ ജബ്ബാർ എന്നിവർ വീട്ടിലെത്തി ഉപഹാരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.