Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightCherpulasserychevron_rightലോറിയിൽ മദ്യക്കടത്ത്;...

ലോറിയിൽ മദ്യക്കടത്ത്; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
liquor smuggling; arrest
cancel
camera_alt

പിടിയിലായ ഇ​ബ്രാ​ഹിം, ഉ​സ്മാ​ൻ

ചെ​ർ​പ്പു​ള​ശ്ശേ​രി: കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 100 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം (40), ഉ​സ്മാ​ൻ (27) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചെ​ർ​പ്പു​ള​ശ്ശേ​രി പൊ​ലീ​സും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​രു​മ​ണി​ക്ക് തൂ​ത പാ​ല​ത്തി​ന്​ സ​മീ​പം ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

മി​നി​ലോ​റി​യു​ടെ ബോ​ഡി​യു​ടെ അ​ടി​യി​ൽ ബാ​ഗു​ക​ളി​ലാ​ക്കി കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ൾ. നി​ല​മ്പൂ​രി​ൽ​നി​ന്ന് കാ​ലി തീ​റ്റ​യു​മാ​യി ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു വാ​ഹ​നം. പ്ര​തി​ക​ളെ ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

പാ​ല​ക്കാ​ട് ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി സി.​ഡി. ശ്രീ​നി​വാ​സ​ൻ, ചെ​ർ​പ്പു​ള​ശ്ശേ​രി ഇ​ൻ​സ്പെ​ക്ട​ർ അ​മീ​ർ അ​ലി, പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ജീ​ഷ്, ഉ​മ്മ​ർ, ശ​ശി​ധ​ര​ൻ, കൃ​ഷ്ണ​കു​മാ​ർ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, ഹോം ​ഗാ​ർ​ഡ് വി​നോ​ദ്, ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ർ. സു​നി​ൽ കു​മാ​ർ, ആ​ർ. കി​ഷോ​ർ, ആ​ർ. രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestliquor smuggling
News Summary - Liquor smuggling in lorry; Two arrested
Next Story