പി.കെ. ശശി എം.എൽ.എ നിർമിച്ചുനല്‍കുന്ന വീടിന് തറക്കല്ലിട്ടു
text_fieldsചെര്‍പ്പുളശ്ശേരി: തൃക്കടേരി കുറ്റിക്കോട് പത്തായപ്പുര കോളനിയിലെ മുണ്ടിയുടെ മകള്‍ ബേബിക്ക് പി.കെ. ശശി എം.എൽ.എ നിർമിച്ചുനല്‍കുന്ന വീടിന് സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന് തറക്കല്ലിട്ടു.
ബേബിയുടെ വീടിെൻറ ശോച്യാവസ്ഥ അന്നത്തെ നഗരസഭ കൗണ്‍സിലറും ഇപ്പോഴത്തെ വൈസ് ചെയര്‍മാനുമായ സഫ്ന പാറയ്ക്കല്‍ പി.കെ. ശശി എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. ഭൂമിയുണ്ടങ്കിലും ആധാരവും പട്ടയവും ഇല്ലാത്തതിനാൽ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതേതുടർന്ന് കുടുംബത്തിന് സ്വന്തം ചെലവില്‍ വീട് നിർമിച്ചുനല്‍കാമെന്ന് എം.എൽ.എ ഉറപ്പുനല്‍കി. രണ്ടാമത്തെ മകെൻറ വിവാഹ ചെലവ് പരിമിതപ്പെടുത്തി ആ പണം വീട് നിർമിക്കാന്‍ ഉപയോഗിക്കാമെന്ന് എം.എൽ.എ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പ്രവൃത്തി നീണ്ടുപോകുയായിരുന്നു. ബേബിയും അമ്മയും ഭർത്താവ് രാമചന്ദ്രനും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം.
വെള്ളിയാഴ്ച രാവിലെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് പി. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.കെ. രാജേന്ദ്രന് തറക്കല്ലിട്ടു. ജില്ല പഞ്ചായത്ത് അംഗം പി.കെ. സുധാകരന്, പി.എ. ഉമ്മര്‍ (കേരള ബാങ്ക്), സി.പി.എം ഏരിയ സെക്രട്ടറി കെ.ബി. സുഭാഷ്, ഏരിയ കമ്മിറ്റി അംഗം കെ. ബാലകൃഷ്ണന്, ചെര്‍പ്പുളശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. നന്ദകുമാര്‍, കോതകുര്‍ശ്ശി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ. ഉണ്ണിക്കൃഷ്ണന്, തൃക്കടീരി പഞ്ചായത്ത് പ്രസിഡൻറ് എ.പി. ലതിക, വൈസ് പ്രസിഡൻറ് ഒ.കെ. മുസ്തഫ, സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.കെ. നാരായണന്‍കുട്ടി, സി. ജയകൃഷ്ണന്, അഡ്വ. പി. ജയന്, ചെര്‍പ്പുളശ്ശേരി പ്രസ് ക്ലബ് സെക്രട്ടറി ശാന്തകുമാര്‍ വെള്ളാലത്ത് എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്പേഴ്സൻ സഫ്ന പാറയ്ക്കല്‍ സ്വാഗതവും ടി. കുട്ടികൃഷ്ണന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.