ചെർപ്പുളശ്ശേരി നഗരസഭ ബജറ്റ് ചർച്ചക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsചെർപ്പുളശ്ശേരി: നഗരസഭ ബജറ്റിനെ ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം. വ്യാഴാഴ്ച നടന്ന കൗൺസിൽ യോഗത്തിലെ ബജറ്റ് ചർച്ചയിലാണ് ഇരുവിഭാഗവും വാദപ്രതിവാദങ്ങളുമായി രംഗത്തെത്തിയത്. ചെയർമാൻ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബജറ്റ് വസ്തുതാപരമല്ലെന്നും കഴിഞ്ഞ വർഷങ്ങളിലെ ബജറ്റ് കണക്കുകളിലെ മാറ്റം മാത്രമാണന്നും പ്രതിപക്ഷ നേതാവ് കെ.എം. ഇസ്ഹാഖ് പറഞ്ഞു.
തണ്ണീർതട സംരക്ഷണത്തിനോ, തോട് സംരക്ഷണത്തിനോ ബജറ്റിൽ ഇടമില്ലന്ന് അനീസ ടീച്ചറും ചൂണ്ടിക്കാട്ടി. ഷാനവാസ് ബാബു, ശ്രീലജ വാഴക്കുന്നത്ത്, മിസ്രിയ, മൊയ്തിൽ കുട്ടി എന്നിവർ പ്രതിപക്ഷത്ത് നിന്നും സംസാരിച്ചു.കെട്ടിടങ്ങളും റോഡും നിർമിക്കുമ്പോൾ ദീർഘവീക്ഷണത്തോടെ വേണമെന്ന് വെൽഫെയർ പാർട്ടി അംഗം പി. അബ്ദുൽ ഗഫൂർ പറഞ്ഞു. നഗരവികസനം പൂർത്തിയാകുന്നതോടെ ചെർപ്പുളശ്ശേരിയുടെ മുഖഛായ മാറുമെന്ന് ഭരണപക്ഷത്തെ പി.കെ. നൗഷാദ്, പി.വിഷ്ണു, അബ്ദുസ്സലാം, വി.വിനോദ് എന്നിവർ പറഞ്ഞു. പ്രതിപക്ഷം ഇറങ്ങി പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.