മുഖംമിനുക്കാൻ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക്
text_fieldsകാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് നവീകരിക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉദ്യാനത്തിെൻറ മുൻവശത്തെ പാർക്കിങ് വിപുലീകരിക്കും. പ്രവേശന കവാടത്തിെൻറ ഭാഗത്തുനിന്ന് ഡാമിനു മുകളിലേക്ക് കയറാൻ താൽക്കാലിക വഴി ഏർപ്പെടുത്താനും ധാരണയായി. ജലസേചന വകുപ്പ് ബംഗ്ലാവ് പൊതുജനങ്ങൾക്കുകൂടി ഉപകാരപ്രദമാകുന്ന വിധത്തിൽ വാടകക്ക് നൽകും. അനാവശ്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കും.
അവധി ദിവസങ്ങളിൽ പൊലീസ് സഹായം ആവശ്യപ്പെടുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സതി രാമരാജൻ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡൻറ് ഒ. നാരായണൻകുട്ടി, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിദ്ദീഖ് ചേപ്പോടൻ, കെ. പ്രദീപ്, എക്സിക്യൂട്ടിവ് എൻജിനീയർ ലവിൻസ് ബാബു, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. മുഹമ്മദ് ബഷീർ, കെ.കെ. രാജൻ, കെ. ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.