പരാതിക്കാരെ ‘കടക്ക് പുറത്ത് ’; പരാതിക്കാരെ സ്റ്റേഷനു പുറത്താക്കി ചിറ്റൂർ ജനമൈത്രി പൊലീസ്
text_fieldsചിറ്റൂർ: പരാതിക്കാരെ സ്റ്റേഷനു പുറത്താക്കി ചിറ്റൂർ ജനമൈത്രി പൊലീസ്. മറ്റുസ്റ്റേഷനുകളിൽ പരാതിക്കാർക്ക് വിശ്രമമുറികളും ഇരിപ്പിടങ്ങളും ഉള്ളപ്പോൾ ചിറ്റൂർ സ്റ്റേഷനിൽ പുറത്തു നിർത്തി ജനവാതിലിലൂടെയാണ് പരാതി സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് അകലം പാലിക്കാനായി നടപ്പാക്കിയ പരിഷ്കാരമാണ് ഇപ്പോഴും തുടരുന്നത്. കോവിഡിനു മുമ്പ് സ്റ്റേഷനിൽ പരാതിയുമായെത്തുന്നവർക്ക് വിശ്രമമുറിയും ടി.വിയും കുടിവെള്ളവുമുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
പരാതിയുമായെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ സൗകര്യപ്രദമായി നടപ്പിലാക്കിയ ജനമൈത്രി പൊലീസ് സംവിധാനങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ചിറ്റൂർ പോലീസ് സ്റ്റേഷനിൽനിന്ന് എടുത്തു കളഞ്ഞു. പരാതിക്കാർക്ക് ഇരിക്കാനുള്ള വിശ്രമമുറി ഇപ്പോൾ പോലീസ് ഫ്രണ്ട് ഓഫീസായാണ് ഉപയോഗിക്കുന്നത്. സ്റ്റേഷനു മുന്നിലെ മരത്തണണലിൽ കാത്തിരിക്കേണ്ട ദുരവസ്ഥയിലാണ് പരാതിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.