ലഹരിയൊഴുക്ക് തടയാൻ അതിർത്തികൾ സജ്ജം
text_fieldsചിറ്റൂർ: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തേക്കുള്ള ലഹരിയൊഴുക്ക് തടയാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്.
തമിഴ്നാട് അതിർത്തി പങ്കിടുന്ന കിഴക്കൻ അതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് അധികൃതർ പരിശോധന നടത്തി. വാളയാർ മുതൽ ഗോവിന്ദാപുരം വരെ നീണ്ടുകിടക്കുന്ന കിഴക്കൻ അതിർത്തിയിലെ ഏഴു ചെക്ക് പോസ്റ്റുകളിലും ഊടുവഴികളിലും പരിശോധന കർശനമാക്കും.
വാളയർ, വേലന്താവളം, നടുപ്പുണ്ണി ഒഴലപ്പതി, ഗോപാലപുരം, മീനാക്ഷി പുരം, ഗോവിന്ദാപുരം എന്നിങ്ങനെയാണ് അതിർത്തിയിലെ പ്രധാന ചെക്ക് പോസ്റ്റുകൾ.
ഇതു കൂടാതെ തന്നെ അൻപതിലധികം സമാന്തരപാതകളും സജീവമാണ്. ഇവിടങ്ങൾ കന്ദ്രീകരിച്ചാണ് പരിശോധനയും ശക്തിപ്പെടുത്തുന്നത്. ഇതിെൻറ ഭാഗമായി കൂടുതൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
2020 സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് തിങ്കളാഴ്ച വാളയാർ, ഗോപാലപുരം എന്നിവടങ്ങളിൽ പരിശോധന നടത്തി. വരും ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
പാലക്കാട് എക്സൈസ് അസിസ്റ്റൻറ് കമീഷണർ രമേശ്, എക്സൈസ് ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടർ സി.പി. മധു, നർക്കോട്ടിക് സെല്ലിെൻറ നേതൃത്വത്തിലുള്ള ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.