മാതാവും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ ആക്ഷേപം
text_fieldsചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ പ്രസവചികിത്സക്കിടെ മാതാവും കുഞ്ഞും മരിച്ച സംഭവത്തിൽ ആരോപണവിധേയരായ ഡോക്ടർ ദമ്പതികളെക്കുറിച്ച് മുമ്പ് ജോലി ചെയ്തിരുന്നയിടത്തും വ്യാപക പരാതി. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യവേ, പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ഗർഭച്ഛിദ്ര ശസ്ത്രക്രിയ നടത്തുകയും മരിക്കുകയും ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധം ഉണ്ടാവുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 2018ലാണ് സംഭവം. തുടർന്ന് സസ്പെൻഷനിലായ ഇരുവരെയും സ്ഥലംമാറ്റി. കുഴൽമന്ദം സി.എച്ച്.സി, ചിറ്റൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.
പിന്നീട്, വർക്ക് അറേഞ്ച് മെന്റിന്റെ പേരിൽ കുഴൽമന്ദത്തുനിന്ന് ചിറ്റൂരിൽ നിയമിക്കപ്പെട്ടു. ഇടതുപക്ഷ സംഘടന അനുഭാവിയായ ഡോക്ടർ രാഷ്ട്രീയസ്വാധീനം ചെലുത്തിയാണ് ചിറ്റൂരിലേക്ക് മാറിയതെന്ന് ആക്ഷേപമുണ്ട്. ഇരുവരും താലൂക്കാശുപത്രിക്ക് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ഇവിടെയെത്തി ചികിത്സ തേടുന്നവർക്ക് മാത്രമാണ് കൃത്യമായി ചികിത്സ നൽകുന്നതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.