കുട്ടികൾക്ക് പുസ്തകവും ഭക്ഷ്യവസ്തുക്കളുമെത്തിച്ച് ജയകുമാർ മാസ്റ്റർ
text_fieldsചിറ്റൂർ: പുസ്തകങ്ങളും വിദ്യാർഥിയുടെ പിതാവിന് മരുന്നുമെല്ലാമായി വീട്ടുപടിക്കലെത്തുന്ന ജയകുമാർ മാഷ്, പകർന്ന് നൽകുന്നത് സഹജീവി സ്നേഹത്തിെൻറ ഉദാത്ത മാതൃക. താൻ ജോലിചെയ്യുന്ന വണ്ടിത്താവളം കെ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ നിർധന വിദ്യാർഥികൾക്ക് സഹായവുമായാണ് മാസങ്ങളായി മാഷെത്തുന്നത്.
കോവിഡിെൻറ പിടിയിൽ വരുമാനമാർഗങ്ങളടഞ്ഞ കുടുംബങ്ങൾ ഇത് വലിയ സഹായകമായി. സ്കൂളിലെ യു.പി വിഭാഗം അധ്യാപകനായ ജി. ജയകുമാർ വിദ്യാർഥിയുടെ വൃക്കരോഗിയായ അച്ഛനുവേണ്ടിയാണ് മരുന്നെത്തിച്ചത്.
സാമൂഹികപ്രവർത്തന രംഗത്ത് സജീവമായ മാസ്റ്ററുടെ ഇടപെടലിലൂടെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽതന്നെ ചികിത്സക്കുള്ള സൗകര്യവും ലഭിച്ചു. കോവിഡ് രോഗബാധിതരായ നിരവധി കുട്ടികളുടെ വീട്ടിൽ അരിയും സോപ്പും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പുസ്തകങ്ങളുമെല്ലാം സ്വന്തം നിലയിൽ ഇദ്ദേഹം വീടുകളിൽ എത്തിച്ചു. ഇദ്ദേഹം സെക്രട്ടറിയായ ചിറ്റൂരിലെ സുബ്ബയ മെമ്മോറിയൽ ലൈബ്രറിയിൽനിന്ന് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകുകയും ചെയ്യുന്നു. കെ.എസ്.ടി.എ നേതാവ് കൂടിയായ ഇദ്ദേഹം ചിറ്റൂർ പോസ്റ്റ് ഓഫിസിന് സമീപം തേലക്കാട്ട് ലൈനിൽ 'സരസിജ'ത്തിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.