ദേശാടന പക്ഷിക്കുഞ്ഞുങ്ങൾക്ക് പുതുജീവൻ
text_fieldsചിറ്റൂർ: പറക്കുന്ന താറാവ് വർഗത്തിൽപെട്ട, തെക്കുകിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന ലെസ്സർ വിസിലിങ് ഡക്ക് പക്ഷിക്കുഞ്ഞുങ്ങളെ വന്യജീവി സംരക്ഷണസമിതി പ്രവർത്തകർ രക്ഷപ്പെടുത്തി. തത്തമംഗലം കിഴക്കേ ഗ്രാമത്തിൽ ആൽമരച്ചുവട്ടിലെ ആരാധനാലയത്തിെൻറ സമീപത്ത് പക്ഷിക്കുഞ്ഞുങ്ങളെ കണ്ട കേരള ഗ്രാമീൺ ബാങ്കിൽ ജോലിചെയ്യുന്ന എസ്. പ്രസാദ്, പല്ലശ്ശേന പഞ്ചായത്ത് സെക്രട്ടറി എസ്. മഹേഷ് കുമാർ എന്നിവർ വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തെരുവു പട്ടികളും കാക്കകളും പരിസരത്തുണ്ടായിരുന്നു.
സൊസൈറ്റി ദക്ഷിണേന്ത്യ കോഓഡിനേറ്റർ എസ്. ഗുരുവായൂരപ്പൻ സ്ഥലത്തെത്തുകയും പക്ഷികൾ ചൂള എരണ്ട എന്ന പേരിലറിയപ്പെടുന്നതും പ്രാദേശികമായി ദേശാടനം നടത്തുന്നവയാണെന്നും മനസ്സിലാക്കി. എട്ട് കുഞ്ഞുങ്ങൾക്കൊപ്പം സമീപ പ്രദേശത്ത് ഇവയുടെ അമ്മയെയും പരിസരത്തുള്ള കാക്കകളെ തുരത്തി ഓടിച്ചു കൊണ്ടിരുന്ന ആൺ പക്ഷിയെയും കണ്ടെത്തി.
കൊല്ലങ്കോട് വനം ഓഫിസിൽ അറിയിച്ച് പരിസ്ഥിതിപ്രവർത്തകരായ കരിപ്പോട് രതീഷ്, മാങ്ങോട് ബൈജു എന്നിവരുടെ സഹായത്തോടെ പക്ഷികളുടെ ആവാസവ്യവസ്ഥ കണ്ടെത്തി പെരുംകുളത്തിനു സമീപമുള്ള തണ്ണീർത്തടത്തിൽ തുറന്നുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.