ക്രിസ്മസ്, പുതുവർഷ ആഘോഷം: ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി
text_fieldsപാലക്കാട്: ക്രിസ്മസ്, പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യവിപണി സുരക്ഷിതമാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന തുടങ്ങി. ബേക്കറികൾ, ബോർമകൾ, ഹോട്ടലുകൾ, ഫാസ്റ്റ്ഫുഡ് കടകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയാണ് പ്രധാനമായി പരിശോധിക്കുന്നത്.
ക്രിസ്മസ് കേക്കുകളിൽ കൂടിയ അളവിൽ പ്രിസെർവേറ്റീവ് ചേർക്കുന്നത് ജയിൽ ശിക്ഷ കിട്ടുന്ന കുറ്റമാണ്. കൃത്രിമ നിറങ്ങൾ ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ല. കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലെങ്കിൽ മൂന്നു ലക്ഷം രൂപ വരെയും ഗുണ നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിച്ച് വിൽപന നടത്തിയാൽ അഞ്ചു ലക്ഷം രൂപ വരെയും പിഴ ലഭിക്കും.
ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാതെ ഉൽപാദനവും വിതരണവും വിൽപനയും നടത്തിയാൽ ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ലേബലിൽ ഭക്ഷ്യവസ്തുവിന്റെ എല്ലാവിവരങ്ങളും ഉണ്ടായിരിക്കണം. തൂക്കം /അളവ്, വില, പാക്കിങ് തീയതി, ഉപയോഗിക്കാവുന്ന കാലാവാധി, അടങ്ങിയിരിക്കുന്ന ഘടകങ്ങൾ, ഭക്ഷ്യസുരക്ഷ ലൈസൻസ് /രജിസ്ട്രേഷൻ നമ്പർ, പോഷക ഘടകങ്ങൾ, വെജ് / നോൺവെജ് എംബ്ലം എന്നിവ ലേബലിൽ രേഖപ്പെടുത്തണം.
നിർമാണ യൂനിറ്റുകൾ വൃത്തിയുള്ളതും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതും ആയിരിക്കണം. പത്രക്കടലാസ് ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യരുത്. ജില്ലയിൽ രണ്ടു സ്‌ക്വാഡുകളാണ് അസിസ്റ്റന്റ് കമീഷണർ വി.കെ. പ്രദീപ് കുമാറിന്റെ നിർദേശത്തിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.