ക്രിസ്മസ്: കെ.എസ്.ആർ.ടി.സിക്ക് പാലക്കാട് ജില്ലയിൽ റെക്കോഡ് വരുമാനം
text_fieldsപാലക്കാട്: ക്രിസ്മസ് അവധിക്കാലത്ത് ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. ഡിസംബർ 22 മുതൽ ജനുവരി മൂന്നുവരെ പാലക്കാട്, മണ്ണാർക്കാട്, വടക്കഞ്ചേരി, ചിറ്റൂർ ഡിപ്പോകളിൽനിന്നുള്ള കലക്ഷൻ വരുമാനം 3,90,11,531 രൂപയായി ഉയർന്നു. ഈ ദിവസങ്ങളിൽ 7,28,666 യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതായി അധികൃതർ അറിയിച്ചു. അവധി ആരംഭിക്കുന്ന ക്രിസ്മസ് തലേന്നാണ് ഏറ്റവും ഉയർന്ന കലക്ഷൻ; 35,88,286 രൂപ. ഈ ദിവസം 67,982 പേർ യാത്ര ചെയ്തു.
ഏറ്റവും കൂടുതൽ സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന പാലക്കാട് ഡിപ്പോയാണ് കലക്ഷനിൽ മുന്നിൽ. ക്രിസ്മസ് സീസണിൽ 2,22,34,235 രൂപയാണ് പാലക്കാട് ഡിപ്പോയുടെ വരുമാനം. ഈ ദിവസങ്ങളിൽ 3,57,869 യാത്രക്കാർ ഡിപ്പോയിൽനിന്നുള്ള സർവീസുകളെ ആശ്രയിച്ചു. ക്രിസ്മസ് തലേന്നാളാണ് പാലക്കാട് ഡിപ്പോയിലും ഉയർന്ന കലക്ഷൻ.
33895 യാത്രക്കാരുണ്ടായിരുന്ന ഈ ദിവസം ഡിപ്പോയുടെ വരുമാനം 20,79,995 രൂപ. വടക്കഞ്ചേരി ഡിപ്പോയിലാണ് സീസണിലെ ഏറ്റവും കുറഞ്ഞ കലക്ഷൻ. ഡിസംബർ 22 മുതലുള്ള 13 ദിവസങ്ങളിൽ വടക്കഞ്ചേരി ഡിപ്പോയുടെ ആകെ കലക്ഷൻ 47,39,949 രൂപയാണ്. യാത്രക്കാർ 114338 പേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.