ചുള്ളിമട പാലം നിർമാണം പുരോഗമിക്കുന്നു
text_fieldsആലത്തൂർ: നിയോജക മണ്ഡലത്തിലെ എരിമയൂർ, ആലത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ കൂട്ടമൂച്ചിക്കടവിൽനിന്ന് ചുള്ളിമടയിലേക്കുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ജനങ്ങളുടെ വളരെക്കാലമായുള്ള ആവശ്യമായിരുന്നു ഇവിടെ പാലം വേണമെന്നത്. 2020 ആഗസ്റ്റ് ഒമ്പതിന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഓൺലൈൻ വഴിയാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
2016 -17ൽ കിഫ്ബിയിലെ ആദ്യഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തിയതാണ് ചുള്ളിമട പാലം പ്രഖ്യാപനം. അന്ന് ജനങ്ങൾ സന്തോഷിച്ചെങ്കിലും പിന്നീട് അനക്കമൊന്നും കാണാതായപ്പോൾ പ്രഖ്യാപനം മാത്രമായെന്ന തോന്നലും അവരിലുണ്ടായി. 2016 ഒക്ടോബറിൽ ഭരണാനുമതി ലഭിച്ചെങ്കിലും 2019 ഒക്ടോബറിലാണ് സാങ്കേതികാനുമതി കിട്ടിയത്. മൂന്നു വർഷം വൈകിയതോടെ റീ ടെൻഡർ നടപടികൾ വേണ്ടിവന്നു. അതെല്ലാം പൂർത്തീകരിച്ച് 2020 മേയ് 20ന് കരാർ ഒപ്പുവെച്ചതോടെയാണ് അതേവർഷം ആഗസ്റ്റ് ഒമ്പതിന് പ്രവൃത്തി ആരംഭിച്ചത്. ഇപ്പോൾ ഇഴഞ്ഞുനീങ്ങിയാണെങ്കിലും നിർമാണം നടക്കുന്നുണ്ടെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.