തൊഴിലാളി പങ്കാളിത്തത്തിൽ ചുള്ളിയാർ ഡാം സുരക്ഷ പദ്ധതി
text_fieldsമുതലമട: ചുള്ളിയാർ ഡാം സുരക്ഷ ശക്തമാക്കൽ പദ്ധതിക്ക് തുടക്കം കുറിച്ചു. ഡാമിൽ അനധികൃത മത്സ്യബന്ധനം, ഡാം സാമഗ്രികളുടെ മോഷണം, ലഹരി മാഫിയ താവളമാക്കൽ, സാമൂഹിക വിരുദ്ധരുടെ ശല്യം എന്നിവക്ക് പരിഹാരം കണ്ടെത്താനാണ് ഇറിഗേഷൻ, ഫിഷറീസ് വകുപ്പുമായി സഹകരിച്ച് പൊലീസിന്റെ നേതൃത്വത്തിൽ ഡാം സുരക്ഷ പദ്ധതി ആരംഭിച്ചത്. ചിറ്റൂർ ഡിവൈ.എസ്.പി സുന്ദരൻ ഉദ്ഘാടനം ചെയ്തു.
ചുള്ളിയാർ ഡാമിന്റെ പരിസര പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ കടന്നുകയറ്റം വർധിച്ചത് സംബന്ധിച്ച് ഇറിഗേഷൻ, ഫിഷറീസ് വകുപ്പുകളുടെ പരാതി ലഭിച്ചതോടെയാണ് സുരക്ഷ ക്രമീകരണം ഒരുക്കുന്നതെന്ന് കൊല്ലങ്കോട് സി.ഐ എ. വിപിൻദാസ് പറഞ്ഞു. ജില്ലയിൽ ആദ്യമായാണ് ഡാമിന്റെ സുരക്ഷ വർധിപ്പിക്കാൻ തൊഴിലാളികളുടെ സഹകരണത്തോടെ സുരക്ഷ പദ്ധതി നടപ്പാക്കുന്നത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് അടക്കമുള്ള വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.