ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ പാതയിലെ കൈയേറ്റം ഒഴിപ്പിക്കൽ; ഒന്നര മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് കോടതി
text_fieldsകാഞ്ഞിരപ്പുഴ: ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന വിഷയത്തിൽ ആറാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് ഹൈകോടതി. റോഡ് നവീകരണം നടത്തിയപ്പോഴും പലഭാഗത്തും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ അധികൃതർക്ക് വീഴ്ചവന്നതായി ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പുഴ ജനകീയ കൂട്ടായ്മ ഹെകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജി പരിഗണിച്ചാണ് കോടതി നടപടി. കരാർ കമ്പനിയുൾപ്പെടെയുള്ളവരോടാണ് ഹൈകോടതി നിർദേശം നൽകിയത്. ചിറക്കൽപ്പടിയിൽ നിന്ന് കാഞ്ഞിരപ്പുഴ വരെ എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നവീകരണം പുരോഗമിക്കുകയാണ്. എന്നാൽ, റോഡിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിച്ചില്ലെന്നാണ് കൂട്ടായ്മയുടെ ആക്ഷേപം. റോഡിൽ പലതവണ സർവേ നടത്തിയിട്ടും കാര്യക്ഷമമായില്ലെന്നും ഇവർ ആരോപിച്ചു. കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുജനം ഒപ്പിട്ട പരാതി കലക്ടർക്കും കൈമാറി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.