കോൺഗ്രസ് വിമതരുടെ സംഗമവേദിയായി പെരിങ്ങോട്ടുകുറുശ്ശിയിലെ അനുസ്മരണച്ചടങ്ങ്
text_fieldsപെരിങ്ങോട്ടുകുറുശ്ശി: എ.വി. ഗോപിനാഥിെൻറ നേതൃത്വത്തിൽ പെരിങ്ങോട്ടുകുറുശ്ശിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ജില്ലയിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കുന്നവരുടെ സംഗമ വേദിയായി.
വ്യാഴാഴ്ച വൈകീട്ട് പെരിങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളിയിൽ നടന്ന കെ. കരുണാകരൻ, പി.ടി. തോമസ് അനുസ്മരണ സമ്മേളനം കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.വി. ഗോപിനാഥ് വിളിച്ചാൽ എവിടെ വേണമെങ്കിലും എത്തുമെന്ന് സി.പി. മുഹമ്മദ് പറഞ്ഞു.
എ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ കരുണാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രാധമുരളി, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. രവീന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എ. മക്കി സ്വാഗതവും മുൻപഞ്ചായത്ത് പ്രസിഡൻറ് കെ. രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. ജില്ലയുടെ പല പ്രദേശങ്ങളിൽ നിന്നായി ആയിരത്തോളം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.