അപകടമേഖലകളിൽ സ്ഥിരം ഡിവൈഡർ വേണമെന്ന് ആവശ്യം
text_fieldsകൊടുവായൂർ: കൊടുവായൂരിലെ അപകടമേഖലയിൽ സ്ഥിരം ഡിവൈഡർ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒരു മാസത്തിൻ ഇരുപതിലധികം വാഹനാപകടങ്ങൾ നടക്കുന്ന കൊടുവായൂർ - പിട്ടുപ്പീടിക പ്രധാന റോഡിലെ പെട്രോൾ പമ്പിന് സമീപത്തുള്ള വളവുകളിലാണ് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടത്.
രണ്ടാഴ്ച മുമ്പ് ഇവിടെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചിരുന്നു. തുടർന്നാണ് പുതുനഗരം പൊലീസ് താൽക്കാലിക ഡിവൈഡർ സ്ഥാപിച്ചത്. വാഹനങ്ങൾ തട്ടുമ്പോൾ ഇളകുന്ന ഡിവൈഡറുകൾ പുനഃസ്ഥാപിക്കാത്തതിനാൽ അപകടം വർധിക്കുകയാണ്.
മിക്ക സമയങ്ങളിലും നാട്ടുകാരാണ് ഇളകിയ ഡിവൈഡറുകൾ പുനഃസ്ഥാപിക്കുന്നത്. റോഡരികിലെ കൈയേറ്റം നീക്കി ഈ പ്രദേശത്തെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും പിട്ടുപ്പീടിക മുതൽ നൊച്ചൂർ വരെയുള്ള പ്രദേശത്ത് ഉയർന്ന പ്രകാശമുള്ള തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് തയാറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.