കുതിരാൻ തുരങ്ക നിർമാണം പുരോഗമിക്കുന്നു
text_fieldsകുതിരാന്‍: തുരങ്കമുഖത്തെ മുകള്‍ ഭാഗം ബലപ്പെടുത്തുന്ന ജോലികള്‍ ആരംഭിച്ചു. നാല് തട്ടുകളിലായി തിരിച്ച് ഘട്ടംഘട്ടമായി കോണ്‍ക്രീറ്റിങ് പുരോഗമിക്കുകയാണ്. തുടര്‍ച്ചയായ മഴ ഇല്ലാത്തത് തുരങ്കത്തിന് പുറത്തുള്ള പണികള്‍ക്ക് എറെ സഹായകമാകുന്നുണ്ട്.
250 അടിയിലധികം ഉയരത്തിലേക്ക് സാധനങ്ങള്‍ കയറ്റാവുന്ന വലിയ െക്രയിന് കൊണ്ടുവന്ന് തുരങ്കമുഖത്ത് നിർത്തിയാണ് നിർമാണ സാമഗ്രികൾ മുകളിൽ എത്തിക്കുന്നത്. തുരങ്കത്തിന് നേരെ മുകളില്‍ നില്ക്കുന്ന വലിയ പാറ പൊട്ടിച്ച് നീക്കുന്നത് സംബന്ധിച്ച് തിരുമാനമായിട്ടില്ല. പാറ അവിടെത്തന്നെ നിർത്തി കോണ്‍ക്രീറ്റിങ് നടത്താനാണ് ഇപ്പോഴത്തെ തിരുമാനം.
തുരങ്കത്തിന് മുകളില്‍ തട്ടുകളായി തിരിച്ച് ഉറപ്പ് കുറഞ്ഞ ഭാഗത്തെ മണ്ണ് നീക്കി വല വിരിച്ചാണ് കോണ്‍ക്രീറ്റിങ് നടത്തുന്നത്. ഈ നിർമാണം ആരംഭിച്ചിേട്ട ഉള്ളൂ. ഇരുമ്പ് പാലത്തിന് സമീപത്തെ രണ്ട് കവാടങ്ങളും ഇത്തരത്തില്‍ ബലപ്പെടുത്തിയ ശേഷം മാത്രമേ തുരങ്കപാത തുറക്കാന്‍ കഴിയൂ. തുരങ്കത്തിെൻറ പടിഞ്ഞാറെ ഭാഗത്തെ കവാടങ്ങളിലേക്കുള്ള അപ്രോച്ച് റോഡിെൻറ നിർമാണത്തിന് വേണ്ടി റോഡിലേക്ക് തള്ളിനില്ക്കുന്ന പാറ പൊട്ടിക്കുന്ന പണികള്‍ നടക്കുകയാണ്.
തുരങ്കത്തിനകത്തെ മറ്റു നിർമാണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതി കണക്ഷനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. വൈദ്യുതി നിലച്ചാല്‍ പ്രവർത്തിപ്പിക്കേണ്ട ജനറേറ്റര്‍ മുറിയുടെ നിർമാണം ആരംഭിച്ചു. ഇരുമ്പ് പാലത്തിെൻറ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പടിഞ്ഞാറെ ഭാഗത്തെ കവാടത്തിെൻറ മുകള്‍ ഭാഗം ബലപ്പെടുത്തുന്ന പണികള്‍ ആരംഭിക്കാന്‍ കഴിയൂ.
മഴ സഹായിച്ചാല്‍ മാത്രമേ പണി സമയബന്ധിതമായി പൂര്‍ത്തികരിക്കാനാകൂ എന്നാണ് നിർമാണത്തിന് നേതൃത്വം നല്കുന്നവര് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.