ലോക്ഡൗണിൽ മുഖം മിനുക്കി മലമ്പുഴ
text_fieldsമലമ്പുഴ: േലാക്ഡൗണിൽ ആളൊഴിഞ്ഞ മലമ്പുഴ ഉദ്യാനത്തിൽ പ്രതീക്ഷയുടെ പുതിയ വേരുകൾ കിളിർക്കുകയാണ്. പ്രതിസന്ധികൾക്ക് വിരാമമാവുേമ്പാൾ എത്തുന്ന സന്ദർശകർക്കായി മുഖം മിനുക്കുകയാണ് ഉദ്യാനം. പുതിയ ചെടികൾ വെച്ചുപിടിപ്പിച്ചും കേടുവന്നവ പറിച്ചു മാറ്റിയും നിലം ഒരുക്കി വളമിട്ടും പണിതിരക്കിലാണ് അധികൃതരും തൊഴിലാളികളും. ഉദ്യാനത്തിനകത്തെ ചെറുജലാശയങ്ങൾ നവീകരിക്കുന്നതിനൊപ്പം വൈദ്യുതാലങ്കാരങ്ങളിൽ സാേങ്കതിക വിദ്യകളും മാറ്റുന്നതോടെ ഉദ്യാനത്തിെൻറ മുഖം തന്നെ മാറുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഒാണക്കാലത്തിന് മുമ്പ് കോവിഡ് പ്രതിസന്ധി അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് മലമ്പുഴയിലെ വിനോദസഞ്ചാര മേഖല. കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടത്തിൽ മാസങ്ങളോളം അടഞ്ഞുകിടന്ന കേന്ദ്രം തുറന്നതോടെ പരിസരത്തെ ചെറുകിട വ്യാപാരികളടക്കമുള്ളവർ പ്രതീക്ഷയിലായിരുന്നു. എന്നാൽ, മാർച്ചിൽ തമിഴ്നാട് യാത്രാനിയന്ത്രണം ഏർപ്പെടുത്തിയതോടെ കോയമ്പത്തൂരും സമീപ ജില്ലകളിൽനിന്നുമുള്ള സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചു. ഒപ്പം മറ്റ് ജില്ലകളിൽനിന്നുള്ളവരുടെ വരവും കുറഞ്ഞു. ഇതിനിടെയാണ് വീണ്ടുമൊരു അടച്ചുപൂട്ടൽ എത്തിയത്. ഇതോടെ വിനോദസഞ്ചാരത്തിൽ ഉപജീവനം നടത്തിയിരുന്ന പ്രദേശവാസികൾ ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.