ദുരിതക്കിടക്കയിൽ ദമ്പതികൾ; ചികിത്സാസഹായം തേടി ആറംഗ കുടുംബം
text_fieldsപത്തിരിപ്പാല: ഒരു വശം തളർന്ന് കുടുംബനാഥൻ കിടപ്പിലായി അഞ്ചു മാസം കഴിയും മുേമ്പ ഭാര്യയും തളർന്ന് തോടെ ആറംഗം കുടുംബം ചികിത്സക്കും നിത്യ ചെലവിനും വഴിയില്ലാതെ പ്രയാസപ്പെടുന്നു. മങ്കര മാട്ടംപതിയപറമ്പ് എസ്.സി. കോളനിയിലെ മണികണ്ഠനും (53), ഭാര്യ ബേബിയുമാണ് (42) ശരീരം തളർന്ന് അവശനിലയിലായത്.
അഞ്ചുമാസം മുമ്പ് കെട്ടുപണിയെടുക്കുമ്പോഴാണ് മണികണ്ഠൻ കുഴഞ്ഞത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും രണ്ടാഴ്ചയോളം ചികിത്സതേടി. പിന്നീട് പണമില്ലാത്തതിനാൽ മണികണ്ഠനെ വീട്ടിലെത്തിക്കുകയായിരുന്നു. ഭാര്യ ബേബി കൂലിപ്പണിയെടുത്തായിരുന്നു കുടുംബം നോക്കിയിരുന്നത്. പാടത്ത് പണിയെടുക്കുന്നതിനിടെ ബേബിയും വലതുവശം തളർന്നു വീണു.
രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷം ബേബിയേയും വീട്ടിലെത്തിക്കുകയായിരുന്നു. ഇടിഞ്ഞ് വീഴാറായ വീട്ടിൽ രണ്ടു മുറികളിലായി രണ്ടു പേരും എഴുന്നേൽക്കാനാകാത്ത വിധം കിടപ്പിലാണ്. കടം വാങ്ങി ഒന്നര ലക്ഷത്തോളം രൂപ ചികിത്സക്കായി ചെലവഴിച്ചു. ഡിഗ്രിയും പ്ലസ്ടുവും പഠിക്കുന്ന രണ്ടു പെൺമക്കളാണ് മാതാപിതാക്കളെ നോക്കുന്നത്. വിദ്യാർഥിയായ മകൻ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് നിത്യ ചെലവുകൾ നടക്കുന്നത്.
തുടർ ചികിത്സ നടത്തിയാൽ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അതിനുള്ള മാർഗങ്ങളില്ലാതെ വലയുകയാണ് ഈ കുടുംബം. ഇവരുടെ ചികിത്സ ചെലവുകൾ കണ്ടെത്താൻ വാർഡംഗം ഇ.പി. സുരേഷിെൻറ അധ്യക്ഷതയിൽ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. മങ്കര സർവിസ് കോഒാപറേറ്റിവ് ബാങ്കിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ- MCB 10210001000 7691, ഐ.എഫ്.എസ്.സി കോഡ്- ICIC0000 103. ഫോൺ: 9847562325.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.